ട്രംപിന്റെ കുരുക്കില്‍ സെലന്‍സ്‌കി വീണു: റഷ്യ- യുക്രയിന്‍ സമാധാര കരാര്‍ അന്തിമഘട്ടത്തില്‍

ട്രംപിന്റെ കുരുക്കില്‍ സെലന്‍സ്‌കി വീണു: റഷ്യ- യുക്രയിന്‍ സമാധാര കരാര്‍ അന്തിമഘട്ടത്തില്‍

വാഷിംഗ്ടണ്‍: വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുക്രയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാനക്കരാര്‍ സംബന്ധിച്ച് തീരുമാനമായതായി റിപ്പോര്‍ട്ട് . കരാറിന് യുമാക്കി.ക്രയിന്‍ സമ്മതമം അറിയിച്ചതായാണ് പുറത്തുവരുന്ന സൂചനകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍രെ അതിശക്തമായ സമ്മര്‍ദ്ദമാണ് യുക്രയിനെ കരാറിലേക്ക് അടുപ്പിച്ചതെന്നും വാര്‍ത്തകള്‍ വരുന്നു.

ചെറിയ ചില കാര്യങ്ങളില്‍ മാത്രമേ ഇതി തീരുമാനങ്ങള്‍ ആവേണ്ടതുളളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി അമേരികകന്‍ സൈനീക സെക്രട്ടറി ഡാന്‍ ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയ്ന്‍ സമ്മതിച്ചെന്ന വിവരം പുറത്തുവന്നത്. റഷ്യ – യുക്രെയ്ന്‍ സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വലിയ പുരോഗതി ഉണ്ടായതായും ചില കാര്യങ്ങളില്‍ അല്പം ചര്‍ച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ്.

ചൊവ്വാഴ്ച റഷ്യ- യുക്രെയിന്‍ സമാധാനത്തിനായി യുഎസ്, യുക്രെയ്ന്‍, യുറോപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ഞായറാഴ്ച ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ കരാറിലെ പ്രധാന വ്യവസ്ഥകളില്‍ പ്രതിനിധികള്‍ പൊതുധാരണയിലെത്തിയെന്ന് യുക്രെയ്‌ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്റെ ഉപദേഷ്ടാവ് കിറില്‍ ദിമിത്രീവും ചേര്‍ന്നാണു കരടു കരാര്‍ തയാറാക്കിയത്. തുടര്‍ന്ന് യുക്രെയ്ന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഏതാനും വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Zelensky falls into Trump’s trap: Russia-Ukraine peace deal in final stages

Share Email
Top