ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു ഒരാള്‍ മരിച്ചു: അപകടമുണ്ടായത് വിശാഖപട്ടണത്തുവെച്ച്

ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ചു ഒരാള്‍ മരിച്ചു: അപകടമുണ്ടായത് വിശാഖപട്ടണത്തുവെച്ച്

വിശാഖപട്ടണം: ടാറ്റാനഗറില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന ടാറ്റാനഗര്‍ -എറണാകുളം എക് സ്പ്രസ് ട്രെയിനിനു തീപിടിച്ചു. പ്രാഥമീകമായി ലഭിക്കുന്ന വിവരമനുസരിച്ച് ഒരാള്‍ മരണപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലച്ചെ വിശാഖപട്ടണത്തു നിന്നും 66 കിലോമീറ്റര്‍ അകലെയുള്ള യലമഞ്ചിലിയില്‍ വച്ചാണ് ട്രെയിനില്‍ അഗ്നിബാധയുണ്ടായത്.

രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. ബിവണ്‍ കോച്ചിലെ യാത്രക്കാരില്‍ ഒരാളാണ് മരണപ്പെട്ടതെന്നു പോലീസ് വ്യക്തമാക്കി. തീപിടുത്തമുണ്ടായ ഒരു കോച്ചില്‍ 82 യാത്രക്കാരും മറ്റൊരു കോച്ചില്‍ 76 യാത്രക്കാരും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പുലര്‍ച്ചെ 12:45 നാണ് വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരിച്ചത് ചന്ദ്രശേഖര്‍ സുന്ദരം എന്നയാളെണെന്നു തിരിച്ചറിഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു

1 Dead As Tatanagar-Ernakulam Express Train Catches Fire In Andhra Pradesh

Share Email
LATEST
More Articles
Top