തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശില്‍ 10 പേര്‍ മരിച്ചു

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശില്‍ 10 പേര്‍ മരിച്ചു

വിജയവാഡ: തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു.ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടം സംഭവിച്ചത്.

ഭദ്രാചലം സന്ദര്‍ശിച്ച ശേഷം അന്നവാരത്തേക്ക് തീര്‍ഥാടകരുമയാി പോകുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ജീവനക്കാര്‍ ഉള്‍പ്പെടെ 37 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. വളവിലൂടെ യാത്ര നടത്തവേ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ചിന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

10 killed as bus carrying pilgrims falls into gorge in Andhra Pradesh

Share Email
LATEST
Top