അബുജ: നൈജീരിയയില്‍ തീവ്രവാദി സംഘം ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാര്‍ഥികളെ മോചിപ്പിച്ചു. നൈജറിലെ പാപ്പിരിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്‌കൂളിലെ 250 കുട്ടികളെയാണ് നവംബറില്‍ സായുധ സംഘം തട്ടിക്കൊണ്ട് പോയത്. ഇതില്‍ 100 വിദ്യാര്‍ഥികളെ ഡിസംബര്‍ ആദ്യ ആഴ്ച്ച മോചിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 130 കുട്ടികളെക്കൂടി മോചിപ്പിച്ചത്.
ആശ്വാസകരമായ വാര്‍ത്തയാണെന്നു നൈജീരിയയിലെ ഫെഡറല്‍ ഗവണ്‍മെന്റ് അഭിപ്രായപ്പെട്ടു.ഇതിനോടകം 230 വിദ്യാര്‍ത്ഥികളെ സായുധ സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചതായാണ് നൈജീരിയയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് വിശദമാക്കിയത്. സായുധ സംഘം സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയ വിദ്യാര്‍ത്ഥികളുടെ കൃത്യമായ എണ്ണം പുറത്ത് വന്നിരുന്നില്ല.
കുട്ടികളെ വിട്ടയയ്ക്കാന്‍ മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ചിരിച്ചുകൊണ്ട് കൈകള്‍ വീശി പുറത്തേക്ക് വരുന്ന കുട്ടികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ ഇന്ന് നൈജറിലെ മിന്നയില്‍ എത്തുമെ ന്നാണ് കരുതുന്നത്.
തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തിനിടെ 50 കുട്ടികള്‍ രക്ഷപ്പെട്ടിരുന്നുവെന്ന് നൈജീരിയ യിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ വിശദമാക്കിയിരുന്നു.
130 students kidnapped by armed group from Christian school in Nigeria freed













