ഇല്ലിനോയിസ്: ഇന്ത്യൻ വംശജനായ 67 കാരനായ പിതാവിനെ 28 കാരനായ മകൻ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല പ്പെടുത്തി. ഇല്ലിനോയിസിലെ ഷാംബർ ഗിലാണ് സംഭവം. 28 വയസ്സുള്ള ഇന്ത്യൻ വംശജനെതിരെ യുഎസ് അധികൃതർ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. താങ്ക്സ്ഗിവിംഗ് വാരാന്ത്യത്തിലായിരുന്നു ഇന്ത്യൻ വംശജനായ അഭിജിത് പട്ടേൽ തന്റെ പിതാവിനെ കൊലപ്പെടുത്തിയത്.
നവംബർ 29 ന് രാവിലെ 11 ന് അഭിജിത്തി ന്റെ പിതാവ് അനുപം പട്ടേലിനെ കിടപ്പു മുറിയിൽ തലയിൽ നിന്ന് രക്തസ്രാ വമു ണ്ടായ നിലയിൽ ഭാര്യ കണ്ടെത്തിയതായി കുക്ക് കൗണ്ടി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കൊലപാതകം നടന്ന ദിവസം, അനുപം പട്ടേലിന്റെ ഭാര്യ രാവിലെ ജോലിക്ക് പോയിരുന്നു, ഈ സമയം ഭർത്താവും മകനും വീട്ടിൽ തനിച്ചായിരുന്നു. സാധാരണ അനുപം പട്ടേൽ രാവിലെ ഫോണിൽ ഭാര്യയെ വിളിക്കുമായിരുന്നു. എന്നാൽ സംഭവ ദിവസം അങ്ങനെ വിളി വന്നില്ല. ഭർത്താവിനെയും മകനെയും ഫോണിൽ വിളിച്ചങ്കിലും രണ്ടുപേരും കോൾ സ്വീകരിച്ചില്ല.
തുടർന്ന് പരിഭ്രാന്തയായി വീട്ടിലെത്തി യപ്പോൾ വീടിനുള്ളിൽ രക്ത ത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിനെയാണ് ഇവർ കാണുന്നത്. ഇവർ ഉടനെ പോലീസിനെ വിവരം അറിയിച്ചു സംഭവസ്ഥലത്ത് നിന്ന് ഒരു ചുറ്റിക കണ്ടെത്തി. പോസ്റ്റ്‌മോർട്ട ത്തിൽ അനുപം പട്ടേലിന്റെ തലയോട്ടി പൊട്ടിയതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ താനാണ് പിതാവിനെ കൊല പ്പെടുത്തിത്തിയതെന് മകൻ അഭിജിത് പട്ടേൽ പറഞ്ഞു.
കുട്ടിയായിരിക്കുമ്പോൾ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പിതാവിനെ കൊല്ലാൻ തനിക്ക് ” ബാധ്യത” ഉണ്ടെന്ന് അയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ യുവാവിന്റെ ഈ ആരോപണം പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പട്ടേലിന് സ്കീസോഫ്രീനിയ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തായും രേഖകൾ വ്യക്തമാക്കുന്നു
28-year-old Indian-origin man has been charged with first-degree murder by US













