യാന്‍ഗോണ്‍: മ്യാന്‍മാറില്‍ സൈനീക വ്യോമാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു.
വിമത ഗ്രൂപ്പായ അരക്കാന്‍ ആര്‍മിയുടെ കൈവശമുള്ള പ്രദേശത്ത് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രി തകരുകയും ഇവിടെ ചികിത്സയിലായിരുന്ന രോഗികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. വിമത സേന ഈ മേഖലയില്‍ നിയന്ത്രണം ശക്തമാക്കിയ റാഖൈന്‍ സംസ്ഥാനത്തെ മ്രൗക്-യു പട്ടണത്തിലാണ വ്യോമാക്രമണം നടന്നത്.
അരക്കാന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള ജനറല്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഏകദേശം 80 പേര്‍ക്ക് പരിക്കേറ്റു. ഒരു ജെറ്റ് യുദ്ധവിമാനം രണ്ട് ബോംബുകള്‍ വിക്ഷേപിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് റാഖൈനിലെ ഒരു മുതിര്‍ന്ന രക്ഷാപ്രവര്‍ത്തക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനങ്ങളില്‍ ആശുപത്രി കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാക്‌സികളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം തുടരുന്നതിനാല്‍ റാഖൈനിലെ പ്രധാന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ നിലവില്‍ അടിയന്തിര ചികിത്സാ സൗകര്യമൊരുക്കിയ ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്.
34 people, including patients, killed in military airstrike on hospital in Myanmar













