ഇന്‍ഡിഗോ വ്യാഴാഴ്ച്ച റദ്ദാക്കിയത് 550 വിമാന സര്‍വീസുകള്‍; തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഇന്നും പ്രതിസന്ധി: ക്ഷമാപണവുമായി വിമാനകമ്പനി അധികൃതര്‍

ഇന്‍ഡിഗോ വ്യാഴാഴ്ച്ച റദ്ദാക്കിയത് 550 വിമാന സര്‍വീസുകള്‍; തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഇന്നും പ്രതിസന്ധി: ക്ഷമാപണവുമായി വിമാനകമ്പനി അധികൃതര്‍

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. വ്യാഴാച്ച് മാത്രം 550 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നും പ്രതിസന്ധി തുടരുകയാണ്.തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി തുടരുകയാണ്. ഇന്നു രാവിലെ തിരുവനന്തപുരത്തേയ്ക്ക് എത്തേണ്ട രണ്ടു വിമാനങ്ങളും തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട രണ്ടുവിമാനങ്ങളും രാവിലെ എട്ടിനുള്ളില്‍ റദ്ദാക്കി.

വ്യാഴാഴ്ച്ച റദ്ദാക്കിയ വിമാനങ്ങളില്‍ 191 സര്‍വീസുകള്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നു, ഇത് വിമാനത്താവളങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കി, . നിലവിലെ പ്രതിസന്ധിയില്‍ എയര്‍ലൈന്‍സ് പ്രസ്താവന പുറത്തിറക്കി.

‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ ക്ഷമാപണം നടത്തുന്നതായി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബര്‍ട്ട വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (ങഛഇഅ), ഡി.ജി.സി.എ., ബി.സി.എ.എസ്., എ.എ.ഐ., വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെ ഇന്‍ഡിഗോ ടീമുകള്‍ പരിശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.നവംബറില്‍ മാത്രം എയര്‍ലൈന്‍ 1,232 വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു.

മോശം പ്രകടനത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. പ്രവര്‍ത്തനങ്ങളിലെ പ്രതിസന്ധിക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ വ്യോമയാന റെഗുലേറ്റര്‍ എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടു.

550 IndiGo flights cancelled, airline apologises for widespread disruption

Share Email
LATEST
More Articles
Top