നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം കഠിനതടവ്, പരമാവധി ശിക്ഷ ആർക്കും ഇല്ല

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും 20 വർഷം കഠിനതടവ്, പരമാവധി ശിക്ഷ ആർക്കും ഇല്ല

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ, മുഖ്യപ്രതിയായ പൾസർ സുനി അടക്കം എല്ലാ പ്രതികൾക്കും (സുനിൽ കുമാർ) 20 വർഷം കഠിനതടവ് വിധിച്ച് കോടതി. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഇരയ്ക്കുണ്ടായ ആഘാതവും പരിഗണിച്ചാണ് പ്രതിക്ക് ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ പൂർത്തിയാക്കിയ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിധിന്യായത്തിൽ കോടതി ഊന്നിപ്പറഞ്ഞു.

ശിക്ഷാവിധിക്ക് മുൻപ് കോടതി സംസാരിച്ചപ്പോൾ, ഒന്നാം പ്രതി പൾസർ സുനിൽ (സുനിൽകുമാർ) ഭാവഭേദമൊന്നുമില്ലാതെയാണ് പ്രതികരിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽ കോടതിയെ അറിയിച്ചു. എന്നാൽ, രണ്ടാം പ്രതിയായ ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് താൻ ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. ഈ കേസിൽ ആദ്യം അറസ്റ്റിലായതും മാർട്ടിനായിരുന്നു.

മൂന്നാം പ്രതി മണികണ്ഠനും താൻ മനസ്സ് അറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്നോടും കുടുംബത്തോടും ദയ കാണിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. നാലാം പ്രതി വിജീഷ് കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അപേക്ഷിച്ചു. തന്നെ തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിൽ ഇടണമെന്നും വിജീഷ് ആവശ്യപ്പെട്ടു. അഞ്ചാം പ്രതി വടിവാൾ സലിമും താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള പെൺകുട്ടിയും ഉണ്ടെന്നും കോടതിയെ അറിയിച്ചു. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്.

കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്.

Share Email
LATEST
More Articles
Top