ഇന്ത്യ -പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈനയും രംഗത്ത്

ഇന്ത്യ -പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈനയും രംഗത്ത്

ബീജിംഗ്: ഇന്ത്യ -പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈനയും രംഗത്ത്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലവട്ടം ഈ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ പൂര്‍ണമായി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് മധ്യസ്ഥത വഹിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് ചൈന രംഗത്തു വന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചതായി അവകാശപ്പെട്ട്
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് രംഗത്തെത്തിയത്. ബീജിംഗില്‍ നടന്ന അന്താരാഷ്ട്ര സാഹചര്യത്തെയും ചൈനയുടെ വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ അവകാശവാദം.

അന്താരാഷ്ട്ര സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ ചൈന വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ വാങ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍,വടക്കന്‍ മ്യാന്‍മറില്‍, ഇറാനിയന്‍ ആണവ പ്രശ്നം, പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങള്‍, കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള സമീപകാല സംഘര്‍ഷം എന്നിവയില്‍ മധ്യസ്ഥത വഹിച്ചതായി പറഞ്ഞു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിന് മാസങ്ങള്‍ക്ക് ശേഷമാണ് വാങ്ങിന്റെ പരാമര്‍ശങ്ങള്‍. എന്നാല്‍ ചൈനീസ് അവകാശവാദത്തെ ഇന്ത്യ പൂര്‍ണമായും നിഷേധിച്ചു.പാകിസ്ഥാന് ഏറ്റവുമധികം ആയുധങ്ങള്‍ ഉള്‍പ്പെടെ നല്കി സഹായിക്കുന്നത് ചൈനയാണ്. അപ്പോള്‍ ചൈനയുടെ ഈ വാദഗതികള്‍ വിലപ്പോകില്ലെന്നു വ്യക്തം.

After Trump, China claims credit for mediating India-Pakistan conflict

Share Email
LATEST
More Articles
Top