മാര്‍ച്ച് ഒന്നു മുതല്‍ മുംബൈ -സാന്‍ഫ്രാന്‍സിസ്‌കോ നോണ്‍സ്റ്റോപ്പ് വിമാനം എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നു

മാര്‍ച്ച് ഒന്നു മുതല്‍ മുംബൈ -സാന്‍ഫ്രാന്‍സിസ്‌കോ നോണ്‍സ്റ്റോപ്പ് വിമാനം എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നു

മുംബൈ: ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് നോണ്‍ സ്റ്റോപ്പായി സര്‍വീസ് നടത്തി യിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു.

മുംബൈ, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്നും യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് സര്‍വീസ് നടത്തിവന്നിരുന്ന ഫ്‌ളൈറ്റുകളാണ് മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ത്തലാക്കുമെന്ന അറിയിപ്പ് നല്കിയിട്ടുള്ളത്. അന്താരാഷ്ട്ര വ്യോമപാത നിയന്ത്രണങ്ങള്‍ മൂലം ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഫെബ്രുവരി 28ന് ശേഷമുള്ള യാത്രയ്ക്കായിടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിലാണ് ഈ തീരുമാനം ആശയക്കുഴപ്പംസൃഷ്ടിച്ചിരിക്കുന്നത്.
ബാംഗളൂര്‍-സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു ഈ വിമാനങ്ങളില്‍ യാത്ര ബുക്ക് ചെയ്തിട്ടുള്ള  യാത്രക്കാരെ മറ്റ് വിമാനങ്ങ ളില്‍ യാത്രയ്ക്കുള്ള സൗകര്യം അനുവദി ക്കുകയോ  മുഴുവന്‍ തുക തിരികെ നല്‍കുകയോ ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Air India to discontinue Mumbai-San Francisco nonstop flight from March 1

Share Email
LATEST
More Articles
Top