ന്യൂഡല്‍ഹി: വായുമലിനീകരണം അതി രൂക്ഷമായതിനു പിന്നാലെ ഡല്‍ഹി യിലെ 50 ശതമാസം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ ക്കും വീട്ടിലിരുന്നു ജോലി ചെയ്യണ മെന്ന ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ 14 ന് വൈകുന്നേരം 441 എന്ന നിലയിലാണ് തലസ്ഥാനത്തെ വായു ഗുണനിലവാരം താഴ്ന്നത്. കേന്ദ്ര മലിനീ കരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ വ്യക്തമാ ക്കുന്നു. വായു ഗുണനിലവാരം വഷളായ തിനെ തുടര്‍ന്ന് പ്രതിസന്ധി പരിഹരി ക്കുന്നതിനായി, കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) തലസ്ഥാനത്തുടനീളം കര്‍ശനമായ മലിനീകരണ നിയന്ത്രണ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, മലിനീകരണ നിയന്ത്രണ നിയന്ത്രണങ്ങള്‍ പ്രകാരം നിര്‍മ്മാണം നിരോധിച്ചിരിക്കു ന്നതിനാല്‍ നിലവില്‍ ജോലി ചെയ്യാന്‍ കഴിയാത്ത രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കും.
Air quality has deteriorated sharply: 50 percent of government and public sector employees ordered to work from home













