ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് ആമസോണ്‍ : 35 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; ഒരുദശലക്ഷം തൊഴിലവസരം

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിന് ആമസോണ്‍ : 35 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; ഒരുദശലക്ഷം തൊഴിലവസരം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപപ്രഖ്യാപനവുമായി ലോകത്തെ വമ്പന്‍ ഐടി സംരംഭമായി ആമസോണ്‍. 2030 നുള്ളില്‍ ഇന്ത്യയില്‍ 35 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും ഇതിലൂടെ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ ആസോണിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 35 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആമസോണ്‍ 40 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.ന്യൂഡല്‍ഹിയില്‍ നടന്ന ആമസോണ്‍ സംബാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ വിശാലമായ ഡിജിറ്റല്‍, സാമ്പത്തിക മുന്‍ഗണനകള്‍ക്ക് അനുസൃതമായി, എഐ അധിഷ്ഠിത ഡിജിറ്റൈസേഷന്‍, കയറ്റുമതി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മൂന്ന് തന്ത്രപരമായ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാവും നിക്ഷേപം.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ കീസ്റ്റോണ്‍ റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ ആമസോണ്‍ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്തു. 20 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്സ് കയറ്റുമതി നടപ്പാക്കി. കൂടാതെ ഏകദേശം 2.8 ദശലക്ഷം പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ അവസരമൊരുക്കി.

Amazon’s long-term bet on India With its additional $35 billion investment

Share Email
LATEST
More Articles
Top