കാനഡയില്‍ ചികിത്സ കിട്ടാതെ മരിച്ച ഇന്ത്യന്‍ വംശജനെ അധിക്ഷേപിച്ച് അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍

കാനഡയില്‍ ചികിത്സ കിട്ടാതെ മരിച്ച ഇന്ത്യന്‍ വംശജനെ അധിക്ഷേപിച്ച് അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍

വാഷിംഗ്ടണ്‍: കാനഡയില്‍ ആശുപത്രിലെത്തിച്ചശേഷം എട്ടുമണിക്കൂറോളം ചികിത്സ കിട്ടാതെ മരിച്ച ഇന്ത്യന്‍ വംശജനെ പരിഹസിച്ച് അമേരിക്കന്‍ ഇന്‍ഫ്്‌ളുവന്‍സര്‍. ഇന്ത്യന്‍ വംശജനായ പ്രശാന്ത് ശ്രീകുമാറിനെ പരിഹസിച്ചാണ് അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സ ആന്‍ഡ്രൂ ബ്രാന്‍ക പരാമര്‍ശം നടത്തിയത്. കാനഡയിലെ മറ്റൊരു ഇന്ത്യന്‍ അധിനിവേശകന്‍ എന്ന രീതിയിലാണ് ഇയാള്‍ പരാമര്‍ശം നടത്തിയത്.

ശ്രീകുമാറിന് മുംബൈയില്‍ താമസിച്ച് മോശം ഇന്ത്യന്‍ ആരോഗ്യസംരക്ഷണം ആസ്വദിക്കുന്നതിലൂടെ കാനഡയുടെ മോശം ആരോഗ്യസംരക്ഷണം എളുപ്പത്തില്‍ ഒഴിവാക്കാമായിരുന്നു എന്നും ബ്രാന്‍ക സോഷ്യല്‍ മീഡിയയിലൂടെയുള്ള പറഞ്ഞു. ശ്രീകുമാറിന്റെ മരണത്തെ പരിഹസിച്ച ബ്രാന്‍കയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി.

‘നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍, മൂന്നാം ലോക രാജ്യമായ ഇന്ത്യയുടെ ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയില്‍ ജീവിക്കാന്‍ വന്നു. ലക്ഷക്കണക്കിന് പൗരന്മാരെ അവരുടെ മൂന്നാം ലോക അതിര്‍ത്തികളില്‍ നിന്ന് ആദ്യ ലോക രാജ്യങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു സംസ്‌കാരത്തിന് അഭിമാനിക്കാന്‍ കാര്യമായി ഒന്നുമില്ലെന്ന് ഞാന്‍ കരുതുന്നു. ‘ഇന്ത്യന്‍ കുടിയേറ്റം എന്നത് അഴുക്കും ചവറും മനുഷ്യ വിസര്‍ജ്ജ്യവും നിറഞ്ഞ ഒരു സാമൂഹിക രോഗമാണ്, അത് അവര്‍ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രാന്‍ക മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.ഇന്ത്യക്കാര്‍ക്കെതിരേ വളരെ മോശമായ പരാമര്‍ശമാണ് നടത്തുന്നത്.

American influencer insults Indian-origin man who died without treatment in Canada

Share Email
Top