തിരുവനന്തപുരം: ലൈംഗീകാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉചിതമയാ തീരുമാനം ഉചിതമയാ സമയത്ത് കൈക്കൊള്ളുമെന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇക്കാര്യത്തില്‍ എഐസിസിയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീുമാനിക്കും
തനിക്ക് രാഹുലിനെതിരേ പരാതി ലഭിച്ചപ്പോള്‍ തന്നെ അത് ഡിജിപിക്ക് കൈമാറിയെന്നും സണ്ണിജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഡ്രൈവറെ പ്രത്യേക അന്വേഷണസംഘം ബാംഗളൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രാഹുലിനെ ബാംഗളൂര്‍ എത്തിച്ചത് ഈ ഡ്രൈവറായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് നിര്‍ണായക കോടതിവിധിയുണ്ടായേക്കും
Appropriate action against Rahul at appropriate time: Sunny Joseph













