ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ സര്‍വസൈന്യാധിപനായി അസീം മുനീര്‍ ചുമതലയേറ്റു. ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് ആയി മുനീറിനെ നിയമിച്ചു കൊണ്ട് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഉത്തരവിറക്കിയത്. സര്‍വ സൈന്യങ്ങളെയും ഏകീകരിക്കുക, നിര്‍ണായക സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ ചുമതല.
പുതിയ പദവി ലഭിച്ചതോടെ കേസുകളില്‍ നിന്നും വിചാരണയില്‍ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. നവംബര്‍ 12 ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് നീക്കം. ഇതിനിടെ അസിം മുനീര്‍ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയായിരിക്കയാണ്. സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബര്‍ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും ഈ ദിവസം ഷെഹ്ബാസ് ആദ്യം ബഹ്റൈനിലേക്കും പിന്നീട് ബ്രിട്ടണിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ അംഗം തിലക് ദേവാഷര്‍ വെളിപ്പെടുത്തിയതായി എ എന്‍ ഐ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അസീം മുനീര്‍ സി ഡി എഫ് മേധാവിയാ കുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂര്‍വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.27 -ാം ഭരണ ഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി ഡി എഫ് പദവി അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് നല്‍കാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സര്‍ക്കാരിനേക്കാള്‍ അധികാരം ലഭിക്കും.
Asim Munir now above the Pakistani government: Appointed as Pakistan’s first army chief













