പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; താന്‍ വളരെയധികം ആശങ്കാകുലനെന്ന് മോദി

പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; താന്‍ വളരെയധികം ആശങ്കാകുലനെന്ന് മോദി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിലേക്കുള്ള ഏക പ്രായോഗിക മാര്‍ഗമെന്ന നിലയില്‍ നയതന്ത്ര ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മോദി എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു.

”റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗിക മാര്‍ഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്തുന്ന ഏതെങ്കിലും നടപടികള്‍ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,” സാമൂഹ്യ മാധ്യമമായ എക്സിലെ പോസ്റ്റിലാണ് മോദി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

Attack on Putin's residence; Modi says he is very concerned

Share Email
LATEST
More Articles
Top