ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടവെടിവയ്പിലെ പ്രതികൾക്ക് ഭീകരബന്ധമെന്ന് തെളിവില്ലെന്ന് അന്വേഷണസംഘം

ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടവെടിവയ്പിലെ പ്രതികൾക്ക് ഭീകരബന്ധമെന്ന് തെളിവില്ലെന്ന് അന്വേഷണസംഘം

സിഡ്‌നി :ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ നിരവധിപ്പേരെ കൂട്ടക്കൊല ചെയ്ത വെടിവെയ്പിൽ ഭീകര ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്നു അന്വേഷണ സംഘം. കൂട്ടവെടിവയ്പ് നടത്തിയ പിതാവിനും മകനും ഭീകരസംഘടനാ ബന്ധമുള്ളതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.. സജിദ് അക്രവും മകൻ നവീദ് അക്രവും തനിച്ചാണു കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

ഡിസംബർ 14നു നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സജിദിനെ പോലീസ് വധിച്ചു.ഐഎസ് ഭീകരസംഘ ടനയിൽ ആകൃഷ്ടരായാണ് ഇരുവരും ആക്രമണം നടത്തിയതെന്നു നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നവംബറിൽ ഇരുവരും ഫിലിപ്പീൻസിലേക്ക് നടത്തിയ യാത്രയിലും സംശയകരമായി എന്തെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

ഭീകരസംഘത്തിന്റെ ഭാഗമായോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമോ ഇവർ ആക്രമണം നടത്തിയെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് കമ്മിഷണർ ക്രിസി ബാരറ്റ് വ്യക്തമാക്കി.

Australia’s Bondi Beach mass shooting suspects: No evidence of terror links, investigation team says

Share Email
LATEST
More Articles
Top