ധാക്ക: നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട കലാപശേഷം ബംഗ്ലാദേശിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 നടക്കും. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താ ക്കിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 300 പാര്‍ലമെന്റ് സീറ്റുകളിലാണ് പ്രതിനിധികളെ കണ്ടെത്തേണ്ടത്. 127 ദശലക്ഷത്തിലധികം പേര്‍ക്കാണ് സമ്മതിദാനാവകാശമുള്ളത്.
ബംഗ്ലദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.എം.എം.നാസിറുദ്ദീനാണ് വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പൊതുതെരഞ്ഞെടുപ്പില്‍
മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയ്ക്ക് ഭരണം ലഭിച്ചേക്കുമെന്നാണ് സൂചന വിലയിരുത്തല്‍. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കുണ്ട്.
പാര്‍ട്ടിയുടെ വിലക്ക്‌നീ ക്കിയില്ലെങ്കില്‍ രാജ്യം.മുഴുവന്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഹസീനയുടെ മകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.2024 ഓഗസ്റ്റില്‍ നടന്ന പ്രക്ഷോഭത്തെയും ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനെയും തുടര്‍ന്ന്, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ ഭരണം നടത്തുന്നത്.
Bangladesh to hold first post-riot polls on February 16













