മുംബൈ: ബാസ്റ്റിയൻ റസ്റ്റോറന്റിലെ സാമ്പത്തികക്രമക്കേട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈയിലെ വസതിയി ലാണ് വ്യാഴാഴ്ച വകുപ്പ് റെയ്ഡ് നടന്നത്.
ശിൽപ ഷെട്ടിയുടെ വീട്ടിലും അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലുമുള്ള രേഖ കൾ ആദായനികുതി വകുപ്പ് സംഘങ്ങൾ പുലർച്ചെ മുതൽ പരിശോ ധിച്ചു. ഈ കേസു മായി ബന്ധപ്പെട്ട്, മുംബൈയിലും ബെംഗളൂരുവിലും റെയ്ഡു കൾ നടത്തി, റസ്റ്റോറന്റിന്റെയും അനുബന്ധ കമ്പനികളുടെയും സാമ്പ ത്തിക രേഖകൾ പരിശോധിച്ചു.
മുംബൈ, പൂനെ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ ബാസ്റ്റ്യയൻ എന്ന പേരിൽ ക്ലബ്ബുകളും റെസ്റ്റോറന്റുകളും നടത്തുന്ന ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി ആദായനികുതി സംഘത്തിന്റെ അന്വേഷണ പരിധിയിലാണ്. സാമ്പത്തിക ഇടപാടുകൾ, നിക്ഷേപങ്ങൾ, നികുതി റിട്ടേണുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ആദായനികുതി വകുപ്പ് പരിശോധിച്ചു.
Bastian Restaurant Financial Irregularities: Income Tax Raid on Actress Shilpa Shetty’s Residence













