തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച , കോട്ടയം ആലപ്പുഴ ജില്ലകളിലെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കും. കൂടുതലിടങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി
ആലപ്പുഴയിൽ 20,000 ത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. ആലപ്പുഴ, കോട്ടയം ജില്ലകളിൽ 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയിൽ മാത്രം 19811 പക്ഷികളെ യാണ് കൊന്നൊടുക്കുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്.
കോഴി, താറാവ്, കാട എന്നിവ ഇതിൽ ഉൾപ്പെടും. ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കുന്നതോടെ ഉത്സവ സീസൺ ലക്ഷ്യമിട്ട് കൃഷി ചെയ്ത കർഷകരാണ് ഇരുട്ടടിയിലായത്. ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് സൂചന. Bird flu: Tens of thousands of birds to be killed in Kottayam and Alappuzha districts













