വാഷിംഗ്ടണ്‍:യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ രണ്ടുപേരെ കൊലപ്പെടുത്തുകയും ഒന്‍പതുപേരെ ഗുരുതരമായി പരിക്കേല്പ്പിക്കുകയും ചെയ്ത വെടിവെയ്പ്പിലെ കൊലയാളി മൂന്നു വര്‍ഷത്തോളം സൈവ്യത്തിന്റെ ഭാഗമായിരുന്ന വ്യക്തിയെന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വാഷിംഗ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന ബെഞ്ചമിന്‍ ഡബ്ല്യു എറിക്‌സണ്‍ എന്ന 24 കാരനാണ് കൊലപാതകിയെന്നു തിരിച്ചറിഞ്ഞു.
2021 നവംബര്‍ മുതല്‍ 2024 മേയ് വരെ വരെ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായി ഇന്‍ഫന്‍ട്രിമാനായി സേവനം അനുഷ്ടിച്ചിരുന്നതായി സൈന്യം തന്നെ വ്യക്തമാക്കി.സൈനീക വ്യക്താവ് റൂത്ത് കാസ്‌ട്രോയാണ് ഇക്കാര്യം അറിയിച്ചത്. എറിക്‌സണ്‍ മുമ്പ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൊന്നും ഇടപെട്ടതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇയാളുടെ മാനസീക നിലയെക്കുറിച്ച് അന്വേഷണ സംഘം പരിശോധന ആരംഭിച്ചു. ബ്രൗണ്‍ സര്‍വകലാശാലയുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Brown University shooter identified as former soldier; investigation expands to more areas













