അമേരിക്കയില്‍ അധ്യാപകക്ഷാമം രൂക്ഷമെന്നു റിപ്പോര്‍ട്ട്: ഏറ്റവുമധികം പ്രതിസന്ധി കാലിഫോര്‍ണിയയില്‍

അമേരിക്കയില്‍ അധ്യാപകക്ഷാമം രൂക്ഷമെന്നു റിപ്പോര്‍ട്ട്: ഏറ്റവുമധികം പ്രതിസന്ധി കാലിഫോര്‍ണിയയില്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും അധ്യാപക ക്ഷാമമെന്നു റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഏറ്റവും രൂക്ഷമായ അധ്യാപക ക്ഷാമം കാലിഫോര്‍ണിയയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം എച്ച്1ബി വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കിയതോടെ അധ്യാപക ക്ഷാമം അതിരൂക്ഷമാ യേക്കുമെന്നാണ് സൂചന.

നിലവില്‍ സംസ്ഥാനം നേരിടുന്ന അധ്യാപകരുടെ ക്ഷാമം വിസാ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് രൂക്ഷമാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. എച്ച്1ബി വിസാ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതോടെഒരു ലക്ഷം ഡോളര്‍ വരെ ഫീസ് നല്‍കേണ്ടി വരുന്നതു വിദേശ അധ്യാപകരെ കൊണ്ടുവരുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. ഇത് അധ്യാപക ക്ഷാമം കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് ,സ്‌പെഷല്‍ ഏജ്യുക്കേഷന്‍ വിഷയങ്ങളിലാണ് അധ്യാപക ക്ഷാമം കൂടുതലായി ഉള്ളത്. 2023ല്‍ 22,000ലധികം ഒഴിവുകള്‍ നികത്താതെ കിടന്നു. ഇവയിലേക്ക് സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ വിദേശത്തുനിന്നുള്ള യോഗ്യരായ അധ്യാപകരെ കൊണ്ടുവരാന്‍ എച്ച്1ബി വിസ ഉപയോഗിക്കാറുണ്ട്. ഇവര്‍ക്ക് പലപ്പോഴും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയവും ഡ്യുവല്‍ ലാഗ്വേജ് അല്ലെങ്കില്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ രംഗത്ത് പ്രത്യേക പരിശീലനവും ഉണ്ടാകും. എന്നാല്‍ ഇപ്പോ്ള്‍ എച്ച് വണ് ബി വീസാ ഫീസിലെ കുത്തനെയുള്ള വര്‍ധന എല്ലാ മേഖലയേയും പ്രതികൂലമായി ബാധിക്കും.

California schools that need foreign workers for teacher jobs can’t afford Trump’s new visa fee

Share Email
LATEST
More Articles
Top