കാനഡ-ഇറാന്‍ നയതന്ത്ര സംഘര്‍ഷം അതിരൂക്ഷം: കനേഡിയന്‍ നേവിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇറാന്‍

കാനഡ-ഇറാന്‍ നയതന്ത്ര സംഘര്‍ഷം അതിരൂക്ഷം: കനേഡിയന്‍ നേവിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: കാനഡയും ഇറാനും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടലിന്റെ ഭാഗമായി കനേഡിയന്‍ നേവിയെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം കാനഡയുടെ റോയല്‍ കനേഡിയന്‍ നേവിയെ ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചത്. 2024 ല്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് ഇറാന്റെ നിലപാട്.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഐആര്‍ജിസി ഇറാന്റെ ഔദ്യോഗിക സായുധ സേനയുടെ ഭാഗമാണ്, അതിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നത് ഒരു പരമാധികാര രാജ്യത്തിനെതിരായ രാഷ്ട്രീയ പ്രേരിത തീരുമാനമാണ്. ഇറാന്‍ റോയല്‍ കനേഡിയന്‍ നേവിയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇറാനും കാനഡയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി സംഘര്‍ഷാവസ്ഥിലാണ്. 2020 ല്‍, ഉക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് ഇറാന്റെ ഐആര്‍ജിസി അബദ്ധത്തില്‍ വെടിവച്ചു വീഴ്ത്തി, നിരവധി കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 176 പേര്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന്, കാനഡ ഇറാനെതിരെ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും 2024 ല്‍ഐആര്‍ജിസി യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് ശേഷം ഇറാനെതിരെ ഒരു പ്രധാന പാശ്ചാത്യ രാജ്യം നടത്തിയ ആദ്യത്തെ നടപടിയായിരുന്നു കാനഡയുടെ ഈ നീക്കം.
Canada-Iran diplomatic tension escalates: Iran declares Canadian Navy a terrorist organization

Share Email
Top