ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ തടവറയിലെ ദുരനുഭവങ്ങൾ വിവരിച്ച് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്.
ഇവരെ പാർപ്പിച്ചിരിക്കുന്ന തടവറയ്ക്കുള്ളിൽ എലികളും പ്രാണിയും ഓടിനടക്കുനെന്നും ലഭിക്കുന്നത് വൃത്തിഹീനമായ കുടിവെള്ളമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മുറിയിലേക്ക് വായു സഞ്ചാരം ഒട്ടും കടന്നു ചെല്ലാത്ത അവസ്ഥയാണെന്നും പറയുന്നുണ്ട്.
തുടർച്ചയായുള്ള വൈദ്യുതി മുടക്കവും ജയിലിലെ ദീർഘനാളത്തെ ഏകാന്തവാസവും യുഎൻ പ്രത്യേക റിപ്പോർട്ടർ ആലീസ് ജിൽ എഡ്വേഡ്‌സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജയിലിലെ സാഹചര്യങ്ങൾ ബുഷ്റ ബീബി യുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്താമെന്നും അവർ പറഞ്ഞു.
ബുഷ്റ ബീബി റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് തടവിൽ കഴിയുന്നത്. അമിതമായി മുളകുപൊടി ചേർത്തു നല്കുന്ന ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. തുടർച്ചയായ അണുബാധകൾ, ബോധക്ഷയം, അൾസർ എന്നിവയുൾപ്പെടെ ചികിത്സ ലഭിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നും ആലീസ് ജിൽ എഡ്വേഡ്‌സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Cell with rats and insects, given sewage water to drink, Imran Khan’s wife is suffering from prison torture, says UN report













