പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻ കുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, സർക്കാർ ഉത്തരവിറക്കി

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻ കുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് ഐജി, ഡിഐജി റാങ്കുകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. സ്പർജൻ കുമാറിനെ ദക്ഷിണമേഖല ഐജിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി കെ. കാർത്തിക്കിനെ നിയമിച്ചു. നിലവിലെ കമ്മീഷണർ തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായാണ് മാറ്റിയിരിക്കുന്നത്.

അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. ആർ. നിശാന്തിനി (പോലീസ് ആസ്ഥാനം ഐജി), അജീത ബീഗം (ക്രൈംബ്രാഞ്ച് ഐജി), സതീഷ് ബിനോ (ആംഡ് പോലീസ് ബറ്റാലിയൻ ഐജി), പുട്ട വിമലാദിത്യ (ഇന്റലിജൻസ് ഐജി), രാഹുൽ ആർ. നായർ എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കൊച്ചി കമ്മീഷണറായിരുന്ന പുട്ട വിമലാദിത്യയെ ഐജിയായി ഉയർത്തിയാണ് ഇന്റലിജൻസിൽ നിയമിച്ചത്.

മറ്റ് പ്രധാന നിയമനങ്ങൾ:

  • കൊച്ചി കമ്മീഷണർ: ഹരിശങ്കർ (എറണാകുളം റേഞ്ച് ഡിഐജിയുടെ അധിക ചുമതല കൂടി ഇദ്ദേഹത്തിനുണ്ടാകും).
  • തൃശ്ശൂർ റേഞ്ച് ഡിഐജി: ഡോ. അരുൾ ബി. കൃഷ്ണ.
  • ഇന്റലിജൻസ്: ദക്ഷിണമേഖല ഐജിയായിരുന്ന ശ്യാം സുന്ദറിനെ ഇന്റലിജൻസിലേക്ക് മാറ്റി.

പുതുവർഷത്തിന് മുന്നോടിയായി പോലീസ് സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി.


Share Email
Top