ബൈബിൾ വിസ്മയിപ്പിച്ച വേദപുസ്തകം ക്രിസ്തു മാര്‍ഗദര്‍ശി: പ്രതിപക്ഷനേതാവ് വി. ഡി.സതീശന്റെ ബൈബിൾ പ്രഭാഷണങ്ങൾ വൈറലാകുന്നു

ബൈബിൾ വിസ്മയിപ്പിച്ച വേദപുസ്തകം ക്രിസ്തു മാര്‍ഗദര്‍ശി: പ്രതിപക്ഷനേതാവ് വി. ഡി.സതീശന്റെ ബൈബിൾ പ്രഭാഷണങ്ങൾ വൈറലാകുന്നു

ലിൻസി ഫിലിപ്സ്

മത്തായിയുടെ സുവിശേഷത്തിൽ ഇങ്ങനെ പറയുന്നു.. കർത്താവേ കർത്താവേ എന്ന് എപ്പോഴും വിളിക്കുന്ന ഏതൊരുവനുമല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്. ഈ പ്രസംഗം നടത്തിയത് ഒരു സുവിശേഷ പ്രാസംഗികനല്ല. മറിച്ച് കേരളത്തിന്റെ  പ്രതിപക്ഷനേതാവായ വി. ഡി സതീശനാണ് 

ക്രൈസ്തവ പണ്ഡിത സദസുകൾക്ക് മുന്നിൽ ഇപ്പോൾ വി.ഡി സതീശന്റെ പ്രസംഗങ്ങൾ ചർച്ചയായി കഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടു ത്തശേഷം ഇതിനോടകം 250 വേദികളിൽ വി ഡി സതീശൻ ക്രൈസ്തവ പ്രഭാഷണങ്ങൾ നടത്തിക്കഴിഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സമുദായങ്ങളുടെ യോഗങ്ങളിൽ എല്ലാം ഇപ്പോൾ വിശിഷ്ടാതിഥിയായോ  മുഖ്യപ്രഭാഷകനായോ വി ഡി സതീശനെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ബൈബിളിൽ ഉള്ള സതീശന്റെ അഗാധ പാണ്ഡിത്യമാണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത് ബൈബിളിലെ ഓരോ സുവിശേഷ ഭാഗങ്ങളിലും വ്യക്തമായ അറിവും പാണ്ഡിത്യവും കൈമുതലാക്കിയ വി ഡി സതീശൻ ക്രൈസ്തവ സുവിശേഷ പ്രഘോഷകരേക്കാൾ മികച്ച രീതിയിലാണ് ഇന്ന് പ്രസംഗം നടത്തുന്നത്. ബൈബിളിൽ മാത്രമല്ല ഈ രാഷ്ട്രീയ നേതാവ് തന്റെ വ്യക്തമായ  ആഴത്തിലുള്ള പഠനം ഖുറാനിലും ഭഗവത് ഗീതയിലുമെല്ലാം നടത്തുന്നു. 

സമ്പത്ത് വാരിക്കൂട്ടണമെന്ന മനുഷ്യൻ്റെ അമിതാഗ്രഹത്തെ ഗാന്ധിജി നേരിട്ടത് ക്രിസ്തു പഠിപ്പിച്ച മാർഗത്തിലൂടെയാ ണെന്ന പക്ഷമാണ് വി.ഡിയ്ക്കുള്ളത്.  ഗാന്ധിജിയെ എക്കാലത്തും ക്രിസ്തു വചനങ്ങൾ സ്വാധീനിച്ചിരുന്നു. സമ്പത്തും സ്വത്തും വ്യക്തികൾക്ക് ഒറ്റയ്ക്ക് അനുഭവിക്കാനല്ല, മറിച്ച് പങ്കുവെയ്ക്ക ലിനെക്കുറിച്ചാണ് ക്രിസ്തുവും ഗാന്ധിയും ഏറെയും പ്രസംഗിച്ചത്.

സ്വാർത്ഥത വെടിഞ്ഞ് സംതൃപ്തി എന്ന വികാരം മുറുകെ പിടിക്കാനാണ് ക്രിസ്തു ആവശ്യപ്പെട്ടത്. ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമെ”. എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. Daily bread എന്ന സങ്കല്പം വലിയൊരു ആശയമായി ലോകം മുഴുവൻ ഏറ്റെടുത്തു. ദാരിദ്രമില്ലാത്ത, വിശപ്പുരഹിത, ഭവന രഹിത സമുഹത്തെക്കുറിച്ചുള്ള രാഷ്ടീയം രൂപപ്പെടുത്തു ന്നതിൽ ക്രിസ്തുവിൻ്റെ രാഷ്ടീയമാണ് ഇന്നും നിലകൊള്ളുന്നത്. ആഹാരം പങ്കുവെയ്ക്കുന്നതിലൂടെ അഥവാ പന്തിഭോജനം ക്രിസ്തു വിൻ്റെ ഉദാത്ത സങ്കല്പമാണ്.

അയിത്തോച്ചാടന കാലത്ത് ഗാന്ധിജി പന്തിഭോജനത്തിന് മുൻകൈ എടുത്തതും ഈ മാതൃക പിന്തുടർന്നാണ്. പാർശ്വവ ൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കുക എന്ന ക്രിസ്തു ആശയത്തിൽ നിന്നാണ് സോഷ്യലിസ്റ്റ് ആശയങ്ങൾ രൂപം കൊണ്ടത്.സമൂഹം പാപികളെന്ന് മുദ്രയടിച്ചവർക്കൊപ്പം അത്താഴം കഴിക്കാൻ തയ്യാറായ ക്രിസ്തുവിൻ്റെ രാഷ്ടീയത്തെ നിഷേധിക്കുന്ന ഒരു സിദ്ധാന്തവും അതിന് ശേഷം രൂപപ്പെട്ടിട്ടില്ല. സ്നേഹത്തിലും കരുണയിലും അടിത്തറ പാകിയ ദൈവരാജ്യത്തിലേക്കാണ് ക്രിസ്തു ജനങ്ങളെ ക്ഷണിച്ചത്.

ക്രിസ്തു മാര്‍ഗദര്‍ശി

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തു മാര്‍ഗദര്‍ശിയാണ്. സങ്കീര്‍ത്തനങ്ങങ്ങളില്‍ എഴുതിയതുപോലെ ‘ നിന്റെ വചനങ്ങള്‍ എന്റെ കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമാകുന്നു.’ ഈ വാക്യം പറയാന്‍ എനിക്ക് ഭയമോ പ്രയാസമോ ഇല്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ക്രിസ്തു എനിക്കെന്നും മാര്‍ഗദര്‍ശിയാണ്. എന്റെ കാഴ്ച്ചകളെ ,നിലപാടുകളെ എന്നും എപ്പോഴും സ്വാധീനിക്കുന്നുണ്ട്.

ക്രിസ്തുവിന്റെ ദര്‍ശനങ്ങളെ ഗാന്ധിജിയെ സ്വാധീനിച്ചതിന്റെ തെളിവുകളിലൊന്നാണ് അഹിംസാ സിദ്ധാന്തം. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിളവെടുപ്പ് നടത്തുന്നവര്‍ക്കേതിരേ നില്ക്കാന്‍ വിശുദ്ധ തോമസിനെപ്പോലുള്ള ധൈര്യശാലി കളാവാന്‍ കഴിയണം, വിശ്വാസപ്രമാണങ്ങള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്യാന്‍ ചരിത്രത്തില്‍ തന്നെ വളരെ ചുരുക്കം ആളുകള്‍ക്കേ കഴിഞ്ഞിട്ടുള്ളു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍, മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല ഇങ്ങന വളരെ ചുരുക്കം പേർക്ക് മാത്രം കഴിഞ്ഞിട്ടും

വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം നാല്‍പ്പ.ത്തിയേഴാം വാക്യം ഇങ്ങനെ ; ‘ഇത് സംഭവിച്ചത് ശതാധിപന്‍ കണ്ടിട്ട് ‘ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു “എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി’.   ഈ വാക്യം കേരളാ നിയമസഭയില്‍ ഉദ്ധരിച്ച്  പ്രതിപക്ഷ നേതാവ് വി ഒരു പ്രസംഗം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേരളാ നിയമസഭ അനുസ്മരിച്ചപ്പോഴാണ് ബൈബിള്‍ വാക്യത്തോടെ ഉമ്മന്‍ചാണ്ടി അനുസ്മണം ആരംഭിച്ചത്.  അതേ വാക്യങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറിയിലും എഴുതിച്ചേര്‍ത്തിരിക്കുന്നു. നിയമസഭയില്‍ ബൈബിള്‍ വാക്യം 

കുഞ്ഞിന്‍ നാളില്‍ പത്രവായനയിലൂടെ തുടങ്ങിയ വായനാശീലം പത്താം ക്ലാസ് പഠനത്തിനു ശേഷം ഉപരിപഠനം തേവര എസ്എച്ച് കോളജിലും രാജഗിരി കോളജിലുമായി മാറിപ്പോള്‍ വായനയുടെ വ്യത്യസ്ഥ തലങ്ങളിലേക്ക് കടന്നു പോയതായി പ്രതിപക്ഷ നേതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ വായനയാണ് പ്രീഡിഗ്രി കാലഘട്ടത്തില്‍ ബൈബിള്‍ വായനയിലേക്ക് എത്തിയത്. ആത്മീയതയിലേക്ക മാത്രമല്ല ബൈബിള്‍ വിരള്‍ ചൂണ്ടുന്നതെന്നും ഒരു മനുഷ്യനെ ശക്തനാക്കാന്‍ ഏറ്റവും വലിയ പ്രചോദനം ബൈബിള്‍ നല്കുന്നുണ്ടെന്നു കൂട്ടിച്ചേര്‍ക്കുന്നു.

ഒരു മനുഷ്യന്റെ സാമൂഹ്യ ജീവിതത്തില്‍ ബൈബിള്‍ ഏറെസ്വാധീനം ചെലുത്തുന്ന ചാലകശക്തിയാണ്. ബൈബിളും ഗീതയും ഖുറാനുമുള്‍പ്പെടെ എല്ലാ മതഗ്രന്ഥ ത്തിലേയും നന്മ ലോകത്തിനു പ്രകാശമാണെന്നതാണ് തന്റെ പക്ഷം.

സുവിശേഷകൻ എന്ന പരാമർശം വലിയ അംഗീകാരം

മാര്‍ ക്ലീമീസ് കാതോലിക്കാബാവ തനിക്കു നല്കിയ സുവിശേഷകന്‍ എന്ന പരാമര്‍ശം ഏറ്റവും വലിയ അംഗീകാരമായാണ് കാണുന്നത്. ദൈവവും മനുഷ്യനും തമ്മിലുളള ആശയവിനിമം ഏറ്റവും വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഉപകരണമാണ് ബൈബിള്‍. ബൈബിളും ക്രിസ്തുവും ഏതൊരു വ്യക്തിയെയും സ്വാധീനിക്കും. ബൈബിളിന്റെ അടിസ്ഥാനത്തില്‍ താന്‍ പ്രസംഗിക്കുന്നതിനെ പ്രീണനം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനൊന്നും മറുപടിയില്ല. ക്രൈസ്തവ മിഷനറിമാര്‍ ഈ നാടിനു നല്കിയിട്ടുള്ള വിദ്യാഭ്യാസ ആരോഗ്യ, സാമൂഹ്യമേഖലകളിലെ നന്മകളെ കാണാതിരിക്കാന്‍ കഴിയില്ല. അവര്‍ക്ക് അത്തരത്തിലുള്ള സേവനങ്ങള്‍ നല്കാന്‍ വിളക്കായി നിന്നത് ബൈബിളിലെ വാക്യങ്ങള്‍ തന്നയാണ്.

ഒരു രാഷ്ട്രീയ നേതാവ് ഒരു മതത്തിന്റെ നല്ല അംശങ്ങള്‍ പറയുമ്പോള്‍ അതിനെ പ്രീണനം എന്നു പറയേണ്ടതില്ല. ജനാധിപത്യത്തെയും സംസ്‌കാരത്തേയും കലയേയും എല്ലാം ബൈബിള്‍ സ്വാധീനിച്ചിട്ടുണ്ട്. ബൈബിളിലെ ഓരോ അധ്യായങ്ങളിലേയും വാക്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു ബൈബിള്‍ പ്രഭാഷകന്റെ ചാരുതയോടെ പ്രസംഗിച്ചാണ് വി.ഡി സതീശന്‍ ക്രൈസ്തവ വി ശ്വാസികളെ തന്നെ അത്ഭുതപ്പെ ടുത്തുന്നത്. എന്നാല്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിന്‍. അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കുകയും പള്ളികളില്‍ വെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്‍മാര്‍ക്കും മുമ്പാകെ അവര്‍ക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും. എന്നാല്‍ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗി ക്കേണ്ടതാകുന്നു’ വിശുദ്ധ വേദപുസ്തകത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നല്കിയ ഈ മുന്നറിയിപ്പാണ് ഇന്ത്യയില്‍ പലയിടത്തും സംഭവിക്കുന്നത്.

എത്രയോ വൈദീകരും സന്യസ്തരും സുവിശേഷകരും പോലീസ് സ്റ്റേ ഷനുകളിലും കോടതിയിലും കയറിയിറങ്ങുന്നു. കാരാഗ്രഹവാസം പതിവായിക്കഴിഞ്ഞു. എന്തിനുമേതിനും മതപരിവര്‍ത്തന നിരോധന നിയമം വച്ച് നിശബ്ധരാകാന്‍ ശ്രമിക്കുന്ന ഭരണകൂടം. മര്‍ക്കോസിന്റെ സുവിശേഷം 13-ാം അധ്യായത്തിലെ ഒന്‍പതും പത്തും വാക്യങ്ങള്‍ നമുക്ക് ശക്തിദായക പ്രവചനമാണെന്നോര്‍ക്കേണമെന്നാഹ്വാനം ചെയ്തു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മലബാറില്‍ നടന്ന ക്രൈസ്തവ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ ചില വാക്യങ്ങളാണ് മുകളില്‍ കുറിച്ചത്.

ചങ്ങനാശേരി അതിരൂപതാ മെത്രാ പ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോണത്തോട് അുബന്ധിച്ചു നടത്തിയ പ്രസംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മ തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മലിലെ പ്രസംഗവും മലങ്കര സഭ പുനരൈക്യ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണവും മോണ്‍സിഞ്ഞോര്‍ ഡോ.ജോണ്‍സണ്‍ കൈമലയില്‍ കോര്‍- എപ്പിസ്‌കോപ്പ എഴുതിയ ദാവീദിന്റെ കിന്നരം എന്ന പുസ്തക പ്രകാശനത്തില്‍ നടത്തിയ പ്രഭാഷണവും ഇവയെല്ലാം ബൈബിള്‍ അധിഷ്ടിതമായ പ്രസംഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയും.

സദാ പുഞ്ചിരിയുമായി ജനങ്ങള്‍ക്കിടയിൽ കാണുന്ന തട്ടിൽ പിതാവ്

ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സ്വീകരണത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെ, സദാ പുഞ്ചിരിയുമായി ജനങ്ങള്‍ക്കിടയിലും ആരാധനാലയങ്ങളിലും പ്രത്യക്ഷപ്പെടുന്ന തട്ടില്‍ പിതാവിനെ കാണുമ്പോള്‍ എന്റെ മനസില്‍ ഓടിയെത്തുന്ന ചിത്രം ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയുടേയതാണ്. ഇറ്റലിക്കാരനായ കര്‍ദിനാള്‍ അല്‍ബിനോ ലുസിയാനിയാണ് ചരിത്രത്തില്‍ ആദ്യമായി രണ്ട് പേരു സ്വീകരിച്ചുകൊണ്ട് പോപ്പായി മാറിയത്. ‘സ്മൈലിംഗ് പോപ്പ്’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

കേവലം 33 ദിവസം മാത്രമാണ് അദ്ദേഹം ആ പദവിയിലിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍മലമായ ജീവിതം ലോകം ഇന്നും ആദരവോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം മാര്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ .’ പ്രിയ ദൈവമക്കളേ, വലിയവരോ ചെറിയവരോ ആരുമാ യിക്കൊള്ളട്ടേ കര്‍ത്താവിന്റെ ആത്മാവില്‍ ബലപ്പെട്ട് നിങ്ങളെ സേവിക്കുമെന്നു ഞാന്‍ ഉറപ്പു നല്കുന്നു’. ജനങ്ങളെ ശുശ്രൂഷിക്കുക എന്നതാണ് തന്റെ പരമമായ ദൗത്യമെന്ന് ജനങ്ങളെ സാക്ഷി നിര്‍ത്തി പറഞ്ഞപ്പോള്‍ അതിനപ്പുറം ഒന്നും തന്റെ അജണണ്ടയിലില്ലെന്നു ഈ മഹാപുരോ ഹിതന്‍ വെളിപ്പെടുത്തി.

പിന്നീട് ഒരിക്കല്‍ നടത്തിയ പ്രഭാഷ ണത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ബിഷപ്പായി 20 വര്‍ഷം കഴിഞ്ഞെങ്കിലും എങ്ങനെ നല്ല ബിഷപ്പാവാന്‍ ഞാനിനിയും പഠിച്ചുക്കഴിഞ്ഞിട്ടില്ല. ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജോലി ചെയ്യുക എന്നതിനപ്പുറം മറ്റൊന്നും എനിക്കറിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ‘ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവന്‍ കൊടുക്കുന്നു.’.എന്നാണ് ക്രിസ്തു പഠിപ്പിച്ചിട്ടുള്ളത്. തെക്കന്‍ തിരുവിതാംകൂറിലേക്ക് മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ലണ്ടന്‍ മിഷനറി സൊസൈറ്റിയില്‍ നിന്നും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലേക്ക് അയച്ച മഹാനായ മിഷനറിയായിരുന്ന റവ. ജോണ്‍ ആബ്സ് 22 വര്‍ഷം തിരുവിതാംകൂറില്‍ താമസിച്ച ശേഷം അദ്ദേഹമെഴുതിയ പുസ്തകത്തില്‍ തന്നെ ആത്മീയ വെളിച്ചത്തിലേക്ക് നയിച്ച അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

ക്രിസ്തീയ ദൗത്യ നിര്‍വഹണം എന്തായിരിക്കണമെന്നു റവ. ജോണ്‍ ആബ്സ് കാണിച്ചു തന്നതിന് സമാനമാണ് തട്ടില്‍ പിതാവിന്റെ ജീവിതമെന്നായിരുന്നു സതീശന്‍ പ്രസംഗം അവസാനിപ്പിച്ചത്.

കെപി അപ്പൻ പറഞ്ഞതിങ്ങനെ എന്റെ ജീവിതത്തെ വീണ്ടെടുത്തത് ബൈബിള്‍

ബൈബിള്‍ ഓരോരുത്തരുടെയും ജീ വിതത്തെ എത്രമാത്രം മാറ്റിമറി ക്കുന്നു വെന്നും നന്മയുടെ പാതയിലേക്ക് നയിക്കുന്നുവെന്നും വ്യക്തമാക്കാന്‍ കെ.പി അപ്പന്റെ വാക്കുകള്‍ തന്നെ സതീശന്‍ കോട്ട..യത്ത് ബെഞ്ചമിന്‍ ബെയ്ലി അനുസ്മ രണയോഗത്തിലെ പ്രസംഗത്തി ല്‍ മുന്നോട്ടുവെച്ചു. ദൈവം ഓരോ മനുഷ്യരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ബെഞ്ചമിന്‍ ബെയ്ലിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.

ബൈബിള്‍ എങ്ങനെയൊക്കെ മലയാ ളിയെ സ്വാധീനിച്ചുവെന്നു എഴുത്തുകാരനും ബൈബിള്‍ വ്യാഖ്യാതാവുമായ കെ.പി അപ്പന്‍ എഴുതിയിട്ടുണ്ടെന്നും അതിനപ്പുറം മറ്റൊരു നിര്‍വചനമോ വ്യാഖ്യാനമോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ‘എന്റെ ധൈഷണിക ജീവിതത്തെ വീണ്ടെടുത്തത് ബൈബിളാണ്,. മൂന്നു തരത്തിലാണ് വേദപുത്സകം തന്നെ സ്വാധീനിച്ചതെന്നു ‘ബൈബിള്‍ വെളിച്ചത്തിന്റെ കവചം’ എന്ന പേരില്‍ ഡിസി ബുക്സ് പുറത്തിറക്കിയ പുസ്തകത്തില്‍ കെ.പി അപ്പന്‍ വ്യക്തമാക്കുന്നു. കലാസൃഷ്ടികളെ ആധ്യാത്മീകമായ തലത്തില്‍ സന്തോഷപൂര്‍വമായി സ്വീകരിക്കാന്‍ ബൈബിള്‍ പഠിപ്പിച്ചുവെന്നും ശൈലിയെ നിരന്തരം നവീകരിക്കാനുള്ള സൗന്ദര്യശിക്ഷണം നല്കിയെന്നും ഒരു മതകര്‍മത്തിന്റെ പരിശുദ്ധിയോടെ ഖണ്ഡവിമര്‍ശനത്തില്‍ ഏര്‍പ്പെടാനുള്ള ഒരു പ്രചോദനം ബൈബിള്‍ തനിക്കു നല്കിയെന്നും ഈ പുസ്തകത്തില്‍ കെ.പി അപ്പന്‍ പറയുന്നു . ബൈബിളിനെക്കുറിച്ച് ഏറ്റവും വലിയ സാക്ഷ്യപത്രമാണ് അപ്പന്‍വരച്ചു കാട്ടിയതെന്നു സതീശന്‍ വ്യക്തമാക്കി.

നിലപാടുകളില്‍ പതറാത്ത തോമസ് അപ്പോസ്ഥലന്‍

ക്രിസ്തുശിഷ്യന്‍മാരില്‍ തോമസ് അപ്പോസ്ഥലന്‍ അനിതരസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന നിലപാടാണ് പ്രതിപക്ഷനേതാവിനുള്ളത്. ഉന്നതമായ ധാര്‍മീകതയും ക്രിസ്തുവിനോട് സമാനതകളില്ലാത്ത വിശ്വസ്ഥതയും കൂറും പുലര്‍ത്തിയിരുന്ന ശിഷ്യനായിരുന്നു ദിദിമോസ് എന്നു വിളിപ്പേരുണ്ടായിരുന്ന തോമസ്. ക്രിസ്തു ശിഷ്യരില്‍ മറ്റാര്‍ക്കുമില്ലാത്ത ധൈര്യം, അചഞ്ചലമായ വിശ്വാസം, പ്രതിസന്ധികളില്‍ പതറാതെ കര്‍ത്താവില്‍ മാത്രം ആശ്രയിക്കാനുള്ള ധാര്‍മിക നിലപാട് ഈ ഗുണങ്ങളാണ് തോമസിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. തോമസിന്റെ വ്യത്യസ്തമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നത് യോ ഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തിലാണ്.

ക്രിസ്തുവിന്റെ പ്രിയശിഷ്യരില്‍ ഒരാളായിരുന്ന ലാസര്‍ രോഗബാധിതനായി കിടക്കുന്നത് അറിഞ്ഞ് ക്രിസ്തു യഹൂദ്യയിലേക്ക് മടങ്ങിപ്പോകണമെന്നു ശിഷ്യരോട് പറയുന്നു. ലാസറിനെ കാണാന്‍ ക്രിസ്തു ഏറെ തിടുക്കപ്പെടുന്നു. എന്നാല്‍ യഹൂദ്യയില്‍ വെച്ച് യേശുവിനെ കല്ലെറിഞ്ഞു അപായപ്പെടുത്താന്‍ യെഹൂദന്‍മാര്‍ ശ്രമിച്ച കാര്യം ശിഷ്യര്‍ യേശുവിനെ ഓര്‍മിപ്പിച്ചു. അവിടേയ്ക്ക് പോകുന്നത് ജീവന്‍ അപകട .ത്തിലാക്കുമെന്നു ശിഷ്യരില്‍ ചിലര്‍ മുന്നറിയിപ്പ് നല്കി.

ശിഷ്യരില്‍ ഏറെപ്പേരും പതറി നിന്നപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് തോമസിന്റെ ദൃഡതയാര്‍ന്ന ശബ്ദം ഉയര്‍ന്നു. സഹശിഷ്യന്‍മാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി യോഹന്നാന്റെ സുവിശേഷം 11 അധ്യായം 16-ാം വാക്യത്തില്‍ വ്യക്തമാക്കുന്നു.’ അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോകുക’ . ആപത്തു വരുമ്പോള്‍ സ്വയരക്ഷ തേടാന്‍ ഓരോരുത്തരും ഓരോ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.

എന്നാല്‍ താന്‍ വിശ്വസിക്കുന്ന, വിശ്വാസ പ്രമാണങ്ങള്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ കഴിയുന്ന എത്രപേരുണ്ടാ .വും. യേശു ഉയര്‍ത്തിപ്പിടിച്ച വിശ്വാസ ത്തിനുവേണ്ടി നിലപാടുകള്‍ക്കു വേണ്ടി ദൈവ സ്നേഹത്തിനു വേണ്ടി അദ്ദേഹ ത്തോടൊപ്പം മരിക്കേണ്ടി വന്നാലും താന്‍ അതിനു തയാറാണെന്നു ഉച്ചത്തില്‍ വെളിപ്പെടുത്തുകയായിരുന്നു ക്രിസ്തു ശിഷ്യനായ തോമാ സ്ളീഹായെന്നു നിലയ്ക്കല്‍ എക്യുമിനിക്കല്‍ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സതീശന്‍ പറഞ്ഞു.

അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന നിലപാട് ഉന്നതമായ ധാര്‍മിക മൂല്യവും വിശ്വാസ സ്ഥൈര്യവും ഉള്ള ഒരു വ്യക്തിക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്. ക്രിസ്തു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുവേണ്ടി ഈ പ്രഖ്യാപനം നടത്താന്‍ എത്രപേര്‍ക്കു കഴിയുമെന്നതും കാലിക സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുമ്പോള്‍ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുമ്പോള്‍ ക്രിസ്തുവില്‍ പതറാതെ നില്ക്കുന്നവര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ് ‘അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക’ എന്ന വാക്യം.  

ബൈബിള്‍ വിസ്മയിപ്പിച്ച വേദപുസ്തകം

തന്നെ വിസ്മയിപ്പിച്ച വേദപുസ്തകമാണ് ബൈബിളെന്നു പ്രതിപക്ഷ നേതാവ്. മോണ്‍സിഞ്ഞോര്‍ ഡോ.ജോണ്‍സണ്‍ കൈമലയില്‍ കോര്‍- എപ്പിസ്‌കോപ്പ എഴുതിയ ദാവീദിന്റെ കിന്നരം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ പ്രസംഗത്തിലാണ് ഇത് സൂചിപ്പിച്ചത്. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ

എന്നെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ബൈബിള്‍. ഞാന്‍ എന്നെത്തന്നെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും പരിമിതികളില്‍ നിന്ന് വിടുതല്‍ തേടുകയും ചെയ്യുന്നത് ബൈബിളിലൂടെയാണ്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരവും ജീവനുള്ളതുമായ കവിതാ സമാഹാരമാണ് ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍. ഈ മഹാകാവ്യത്തെ മറികടക്കുന്ന കവിതയോ സാഹിത്യ സൃഷ്ടിയോ നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല.

വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മേല്‍ത്തട്ടിലും ഉന്നതങ്ങളിലുമൊക്കെ തേജോമയമായ ചിത്രങ്ങള്‍ വരച്ച വൃദ്ധ കലാകാരനെ അറിയാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. തൊണ്ണൂറ്റിനടുത്ത് പ്രായമുള്ളപ്പോഴാണ് മൈക്കല്‍ ആഞ്ചലോ ദേവാലയത്തിന്റെ വിതാനങ്ങളില്‍ ചായം മുക്കിയ ബ്രഷ് കൊണ്ട് അയാള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

അവശമായ ജീവിതാ വസ്ഥയിലും മൈക്കല്‍ ആഞ്ചലോ എന്ന മനുഷ്യന്റെ മനസ് കൗമാര പ്രായം പിന്നിടാത്ത കുതിരയെപ്പോലെ പായുകയായിരുന്നു. വ്യാകുലമാതാവിന്റെ വെണ്ണക്കല്‍ പ്രതിമ മാത്രം മതി ഈ ഈ ശില്പി യെ ഇന്നും എന്നും മരണമില്ലാത്തവനായി നിലനിര്‍ത്താന്‍ . പ്രായമേറുന്തോറും സഹായികളും സ്വന്തക്കാരും ബന്ധുക്കളും രംഗം വിട്ടു പോവുമ്പോഴും ജ്ഞാനിയായ വൃദ്ധന്‍ തന്റെ സൃഷ്ടി തുടര്‍ന്നുകൊണ്ടിരുന്നു. ചെറുകുടലിലെ വൃണങ്ങള്‍ സൃഷ്ടിച്ച വേദനയില്‍ പുളയുമ്പോഴും തന്റെ ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു

. വിശുദ്ധ പത്രോസിന്റ സിംഹാസന പള്ളിയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുമ്പോള്‍ മൈക്കലാഞ്ചലോ പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമുണ്ട് – ‘ ദൈവം ഏല്പിച്ച ഒരു ചുമതലയും ദൗത്യവുമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഒരു പാട് പണികള്‍ ബാക്കിയുണ്ട്. ‘

രോഗവും പീഡയും ഏകാന്തതയും സൃഷ്ടിച്ച ചിലന്തിവലക്കിടയില്‍ നിന്ന് ആ മഹാനായ ശില്പി യെ മുന്നോട്ടു നയിച്ച ഘടകമെന്തായിരുന്നു. ആ ചോദ്യത്തിന് ഉത്തരം പറയാന്‍ അധികമൊന്നും ആലോചിക്കേണ്ടതില്ല. തനിക്കീ ഭുമിയില്‍ ഒരു പാട് കാര്യങ്ങള്‍ ദൈവത്തിനായി ചെയ്ത് തീര്‍ക്കണമെന്ന അദമ്യമായ ആവേശമാണ് ഓരോ നിമിഷവും അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്. സര്‍വ്വോപരി ധാര്‍മ്മിക ധൈര്യവും – ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പായെയും ഈ പുസ്തകമെഴുതാന്‍ നയിച്ച വികാരം ഇത് തന്നെ ആവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സങ്കീര്‍ത്തനങ്ങളില്‍ ഞാനേറ്റവും കൂടുതല്‍ വായിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് 121 മത്തെ സങ്കീര്‍ത്തനമാണ്. കേവലം എട്ട് വാക്യങ്ങളില്‍ ദൈവം മനുഷ്യന് നല്ക്കുന്ന വലിയൊരു വിശ്വാസ പ്രമാണമാണ്. ഭരണാധികാരിയായ ദാവീദ് രാജാവ് തന്റെ ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ വിശ്വാസവും ജീവിത സത്യവും ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടി എഴുതിയതാണ്.

120 മുതല്‍ 134 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ . സങ്കീര്‍ത്തനങ്ങള്‍ 121 തുടങ്ങുന്നത് ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും, എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു. നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.യഹോവ നിന്റെ പരിപാലകന്‍; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’

ദൈവം മനുഷ്യരാശിക്ക് നല്കിയ ഏറ്റവും വലിയ ഉറപ്പിന്റെ പ്രതീകമാണി എട്ട് വാക്യങ്ങള്‍. എനിക്ക് വലിയ ആത്മവിശ്വാസം നല്കുന്ന വാക്കുകളാണ്. എന്റെ സങ്കടങ്ങളില്‍, പ്രതിസന്ധികളില്‍, സന്നിഗ്ധാവസ്ഥകളില്‍ ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസത്തിനും ധൈര്യത്തിനും വല്ലാത്തൊരു മാസ്മരിക ശക്തിയുണ്ട്.

‘യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’ ഇതിനേക്കാള്‍ വലിയ ഉറപ്പ് ഈ ലോകത്ത് ആര്‍ക്ക് തരാനാവുമെന്ന ചോദ്യം  പ്രതിപക്ഷ നേതാവ് മുന്നോട്ടു വെയ്ക്കുന്നു.

Christ the Guide: V. D. Satheesan’s Bible sermons go viral

..    

Share Email
LATEST
More Articles
Top