ഹ്യൂസ്റ്റണില്‍ ക്രിസ്മസ് -പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് തുടക്കമായി: സിയന്നയില്‍ മാസിന്റെ ഗംഭീര ആഘോഷരാവ്

ഹ്യൂസ്റ്റണില്‍ ക്രിസ്മസ് -പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് തുടക്കമായി: സിയന്നയില്‍ മാസിന്റെ ഗംഭീര ആഘോഷരാവ്

അജു വാരിക്കാട്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികള്‍ക്ക് ആഘോഷം സമ്മാനിച്ചുകൊണ്ട് ഹൂസ്റ്റ ണിലെ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സിയന്ന (MAS) സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി.

ഡിസംബര്‍ 20-ന് സെന്റ് ജയിംസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് സിയന്ന നിവാസികളുടെയും വിശിഷ്ടാതിഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗഹൃ ദത്തിന്റെയും സാഹോ ദര്യത്തിന്റെയും സന്ദേശം വിളിച്ചോതിയ പരിപാടി സിയന്നയിലെ മലയാളി സമൂഹത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു.

കമ്മിറ്റി അംഗം ജോളി മ്യാലില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, സിയന്നയുടെ ജനപ്രതിനിധികളായ മേയര്‍ റോബിന്‍ ഇലക്കാട്ട്, മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്, ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സിയന്നയിലെ മലയാളി സമൂഹം നടത്തുന്ന മാതൃകാപരമായ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രശം സിച്ച നേതാക്കള്‍, അസോസിയേഷന്‍ വിഭാവനം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ചടങ്ങില്‍ ഫാ. പ്രകാശ് മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കി. സഹജീവികളോടുള്ള സ്‌നേഹവും കരുതലും പങ്കുവെക്കേ ണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന്റെ സന്ദേശം സദസ്സിന് നവ്യാനുഭവമായി. തുടര്‍ന്ന്, ങഅട നടപ്പിലാക്കുന്ന കാരുണ്യ പ്രവര്‍ ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതി കളെക്കുറിച്ചും കമ്മിറ്റി അംഗം സുനോജ് വിശദീകരിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരെ ഉള്‍ക്കൊള്ളുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ സംഘട നയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മേയര്‍ റോബിന്‍ ഇലക്കാട്ട് നിര്‍വ്വഹിച്ചു. അസോസിയേഷന്‍ അംഗം ലതീഷ് കൃഷ്ണനില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം.

വിവിധ കലാപരിപാടികളും സംഗീത-നൃത്ത വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ പങ്കെടുത്ത പരിപാടികള്‍ ക്രിസ്തുമസ്-പുതുവത്സരത്തിന്റെ സന്തോഷം പകര്‍ന്നു നല്‍കുന്നതായിരുന്നു. ചടങ്ങ് കമ്മിറ്റി അംഗം മോനിഷിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

Christmas and New Year celebrations begin in Houston: A grand celebration of Mass in Siena

Share Email
LATEST
More Articles
Top