തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടു വെട്ടലിന്റെ പേരില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട തിരുവനന്തപുര കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസിലെ വൈഷ്ണാ സുരേഷ് വിജയിച്ചു.
സിപിഎമ്മിന്റെ അംശു വാമദേവനെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തുകളില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മിക്ക സ്ഥലങ്ങളിലും ഇടതു മുന്നേറ്റം.എന്നാല്‍ പിന്നീട് യുഡിഎഫും മത്സരത്തിലേക്ക തിരിച്ചിവരുന്നതാണ് കണ്ടത്. തിരുവനന്തപുരം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ന്‍ഡിഎയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. കോണഗ്രസ് ഇവിടെ ഏറെ പിന്നിലാണ്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അതിശക്തമായ മുന്നേറ്റമാണ് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് 12 സീറ്റുകളില്‍ മുന്നിലാണ്. കോര്‍പറേഷനില്‍ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയില്‍ മൂന്നാമതാണ് എല്‍ഡിഎഫ്. കൊച്ചിയില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍
Congress advances in Thrissur Corporation; NDA, LDF fight in Thiruvananthapuram













