വൈറ്റ് ഹൗസിലെ ബാൾ റൂം നിര്‍മാണം തടയണമെന്ന നാഷ്ണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്‌റ്റോറിക് പ്രിസര്‍വേഷന്റെ ഹര്‍ജി കോടതി തള്ളി

വൈറ്റ് ഹൗസിലെ  ബാൾ റൂം നിര്‍മാണം തടയണമെന്ന നാഷ്ണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്‌റ്റോറിക് പ്രിസര്‍വേഷന്റെ ഹര്‍ജി കോടതി തള്ളി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ബാല്‍ റൂം നിര്‍മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നാഷ്ണല്‍ ട്രസ്റ്റ് ഫോര്‍ ഹിസ്‌റ്റോറിക് പ്രിസര്‍വേഷന്‍ നല്കിയ ഹര്‍ജി കോടതി തള്ളി. യുഎസ് ജില്ലാ ജഡ്ജ് റിച്ചാര്‍ഡ് ജെ.ലിയോണ്‍ ആണ് ചരിത്ര സംരക്ഷണസംഘടനയുടെ ആവശ്യം നിരാകരിച്ചത്.

കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചാണ് നിര്‍മാണം തുടരാന്‍ അനുമതി നല്കിയിട്ടുള്ളത്. വര്‍ഷാവ സാനത്തോടെ നിര്‍മാണ പദ്ധതികള്‍ സംബന്ധിച്ച് നാഷണല്‍ ക്യാപ്പിറ്റല്‍ പ്ലാനിംഗ് കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ബാല്‍റൂമിന്റെ അന്തിമ രൂപവും സ്ഥാനം നിര്‍ണയിക്കുന്ന തരത്തി ലുള്ള ഭൂഗര്‍ഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് പൊളിച്ചുമാറ്റേണ്ടി വരുമെന്നു ജഡ്ജി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ബാല്‍റൂം നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നാഷണല്‍ ട്രസ്റ്റ് കേസ് ഫയല്‍ ചെയ്തത്.

ബാല്‍റൂം നിര്‍മാണം സംബന്ധിച്ച് നിയമങ്ങ ള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയമെന്നും അഞ്ചു നിയമങ്ങള്‍ ലംഘി ച്ചുവെന്നുമാണ് ഹര്‍ജിക്കാര്‍ കോട തിയില്‍ ചൂണ്ടിക്കാട്ടിയത്. ഭരണകൂടം സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനം കൃത്യമായ തല്ലെന്നും ഇവര്‍ വ്യക്തമാക്കി.

നിര്‍മാണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ ഈസ്റ്റ് വിങ്ങിന്റെ വലിയൊരു ഭാഗം ഇതിനകം പൊളിച്ചുമാറ്റിയിട്ടുണ്ട്. 2028ലെ വേനല്‍ക്കാലത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് നാഷണല്‍ പാര്‍ക്ക് സര്‍വീസ് വ്യക്തമാക്കുന്നത്.

Court rejects National Trust for Historic Preservation’s petition to block construction of White House ballroom

Share Email
Top