വാഷിംഗ്ടണ്‍: ലോസ് ഏഞ്ചല്‍സില്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനു തിരിച്ചടി. ഈ നീക്കം ഉപേക്ഷിക്കാന്‍ കാലിഫോര്‍ണിയ ജില്ലാ ജഡ്ജി ഉത്തരവിട്ടു. ട്രംപ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം നല്കിയ ഹര്‍ജിയില്‍ വിധി പ്രസാതവിച്ച ജില്ലാ ജഡ്ജി ചാള്‍സ് ബ്രേയര്‍ ഉത്തരവില്‍ പറഞ്ഞു.
2026 ഫെബ്രുവരി വരെ കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകളുടെ നിയന്ത്രണം ഫെഡറല്‍ സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള ഉത്തരവിനെതിരേ ഗവര്‍ണര്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതിയാണ് ഇക്കാരയം വ്യക്തമാക്കിയത്. എന്നാല്‍ വിധിക്കെതിരേ വൈറ്റ് ഹൗസ് പ്രതികരണം നടത്തി.
പ്രതിഷേധങ്ങള്‍ക്കെതിരെ സൈന്യത്തെ അയക്കാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്നും ഈ വിഷയത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ‘വ്യാജ കലാപങ്ങള്‍’ നേരിടാന്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരം ഉണ്ടെന്നും ഈ വിഷയത്തില്‍ ഭരണകൂടം വിജയിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് എബിഗെയ്ല്‍ ജാക്‌സണ്‍ കോടതി വിധിക്ക് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു
Court says National Guard should not be deployed in Los Angeles: Trump’s setback













