ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സംഹാരതാണ്ഡവമാടിയ വെള്ളപ്പൊക്കത്തില്‍ കാണാതായ നൂറുകണക്കിനാളുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. 400 പേരെയെങ്കിലും ഇനി കണ്ടെത്താനായുള്ളതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന സൂചന. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പലരും അകപ്പെട്ടുപോയതായാണ് സൂചന. സുമാത്ര ദ്വീപില്‍ മാത്രം 450 ലധികം ആളുകള്‍ മരണപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ദുരിതബാധിത മേഖലകളിലേക്ക് കരമാര്‍ഗവും കടല്‍മാര്‍ഗവും സഹായം എത്തിച്ചിട്ടുണ്ട്. ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിതിയിലാണ്. ഇവിടേയ്ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇന്തോനേഷ്യയില്‍ അതിശക്തമയാ നാശം വിതച്ച മഴ തായ്ലന്‍ഡ്, മലേഷ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ നാശം വിതച്ചു. നൂറുകണക്കിന് ആളുകള്‍ ഈ രാജ്യങ്ങളിലും മരണപ്പെട്ടു.തായ്ലന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ 170 പേര്‍ മരിച്ചു. ശ്രീലങ്കയില്‍ നൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ പേമാരിയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 330 ല്‍ അധികം ആളുകള്‍ മരിച്ചു.
മലേഷ്യയില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫിലിപ്പീന്‍സില്‍ 200 ലധികം പേരുടെ മരണത്തിന് കാരണമായി. ഇന്തോനേഷ്യന്‍ തീരത്ത് രൂപം കൊണ്ട
സെന്‍യാര്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയി, ആയിരക്കണക്കിന് കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി.
ആഷെ, വടക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ സുമാത്ര എന്നിവിടങ്ങളില്‍ ആളുകളെ കാണാതായതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. സെന്‍ട്രല്‍ തപനുലി, സിബോള്‍ഗ, എന്നീ പട്ടണങ്ങള്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ട നിലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രവിശ്യകളിലൊന്നായ ആഷെയിലേക്ക് മലേഷ്യ വൈദ്യസഹായവും മരുന്നും എത്തിച്ചു.
Death toll in Indonesia floods passes 450; search continues for more than 400 missing; hundreds dead in Sri Lanka, Thailand, Philippines












