ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിന്റെ ഭാഗമായി കാശ്മീരില്‍ വ്യാപക റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സി കാശ്മീര്‍ താഴ് വരയിലെ പല സ്ഥലങ്ങളിലും റെയ്്ഡ് നടത്തി. റെഡ് ഫോര്‍ട്ടിലെ ഭീകരാക്രമണത്തില്‍ പങ്കാളികളായ പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തി.
അന്തര്‍സംസ്ഥാന ‘വൈറ്റ് കോളര്‍’ തീവ്രവാദ മൊഡ്യൂള്‍ തകര്‍ത്തതിന് പിന്നാലെയാണ് ഇപ്പോള്‍ റെയ്ഡ്. കഴിഞ്ഞ മാസം ഹരിയാനയില്‍ നടത്തിയ റെയ്ഡില്‍ ടണ്‍ കണക്കിന് ഉഗ്ര സ്്‌ഫോടകശേഷിയുള്ള അമോണിയം നൈട്രേറ്റ് കണ്ടെത്തിയിരുന്നു.
നവംബര്‍ 10-ന് ഡല്‍ഹിയില്‍ നടന്ന ബോംബാക്രമണത്തിന്റെയും ‘വൈറ്റ് കോളര്‍’ മൊഡ്യൂളുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ കണ്ടെടുത്തതിന്റെയും പശ്ചാത്തലത്തില്‍, കഴിഞ്ഞ ആഴ്ച തിങ്കളാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമ, ശ്രീനഗര്‍ ജില്ലകളിലെ ആശുപത്രി ലോക്കറുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി.
കശ്മീര്‍ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഘടകങ്ങളുടെ ശൃംഖല തകര്‍ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. ഡല്‍ഹി സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ എന്‍ഐഎ ഇപ്പോള്‍ നിരവധി സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തില്‍, ഡോ. ഷഹീനെ ഏജന്‍സി ഫരീദാബാദിലേക്ക് കൊണ്ടുപോയി, അവിടെ അവരുടെ മുന്‍കാല ബന്ധങ്ങള്‍ പരിശോധിച്ചു. ലഖ്നൗ, കാണ്‍പൂര്‍, സഹാറന്‍പൂര്‍, ഫരീദാബാദ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പല നീക്കങ്ങളും നടത്തിയാതയും സൂചനകള്‍ ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടത്തുന്നത്.
Delhi blast: Extensive raids in Kashmir Valley













