ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താത്കാലിക ആശ്വാസം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം സമര്‍പ്പിച്ച പരാതി നിലനില്‍ക്കില്ലെന്ന് റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി (പിസി ആക്ട്) വിശാല്‍ ഗോഗ്‌നെ പറഞ്ഞു. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല.
കേസ് ഒരു സ്വകാര്യ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) അടിസ്ഥാനമാക്കിയുള്ളതല്ലെന്നുമായിരുന്നു നിരീക്ഷണം.
കോണ്‍ഗ്രസ് മുഖപത്രമായ നാഷ്ണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ രാഹുലും സോണിയയും ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയുള്ള കേസ് പരിഗണിക്കാ നാണ് ഡല്‍ഹി കോടതി വിസമ്മതിച്ചത്. എന്നിരുന്നാലും വിഷയത്തില്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.
Delhi court refuses to take note of ED’s money laundering case against Gandhis













