കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു; 25 പേര്‍ക്ക് ഗുരുതര പരിക്ക്

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു; 25 പേര്‍ക്ക് ഗുരുതര പരിക്ക്

ഡല്‍ഹി: ആഗ്ര-ഡല്‍ഹി എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എതിരേ വരുന്ന വാഹനങ്ങള്‍ കാണാതിരുന്നതിനു പിന്നാലെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.

ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലെ യമുന എക്സ്പ്രസ് വേയുടെ ആഗ്രനോയിഡ കാരിയേജ് വേയിലാണ് പുലര്‍ച്ചെ രണ്ടോടെ അപകടം ഉണ്ടായത്. കനത്ത മൂടല്‍മഞ്ഞിനിടെ ആറ് ബസുകളും രണ്ട് കാറുകളും കൂട്ടിയിടിച്ചതായി പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു.

കൂട്ടിയിടിയെ തുടര്‍ന്ന് വാഹനങ്ങള്‍ തീപിടിക്കുകയും യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു. ഒരു വാഹനത്തിനു തീപിടിച്ചതിനു പിന്നാലെ ഇത് മറ്റു വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. 25 പേരെ മഥുരയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

Dense fog: Four killed, 25 seriously injured in fire after vehicles collide on Delhi-Agra Expressway

Share Email
LATEST
More Articles
Top