ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: 148 വിമാന സര്‍വീസുകള്‍ റദ്ദാക്കി; ട്രയിന്‍ സര്‍വീസുകളും തടസപ്പെട്ടു

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: 148 വിമാന സര്‍വീസുകള്‍ റദ്ദാക്കി; ട്രയിന്‍ സര്‍വീസുകളും തടസപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത വിഷപ്പുക മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 148 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ട്രെയിന്‍ സര്‍വീസുകളില്‍ പലതും തടസപ്പെട്ടു. ഡല്‍ഹി-എന്‍സിആറില്‍ ഇന്നു പുലര്‍ച്ചെ മഞ്ഞി നെത്തുടര്‍ന്ന് മുന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ പോലും കഴിയാത്ത സാഹചര്യമായി.

ഇന്നും  ജനുവരി ഒന്നിനും  വായുവിന്റെ ഗുണനിലവാരം അതി ഭയാനകമായ സ്ഥിതിയിലേക്കു നീങ്ങുമെന്നാണ് അറിയിപ്പ്. അടുത്ത  ആറ് ദിവസത്തേക്ക് സമാനമായ അവസ്ഥകള്‍ പ്രതീക്ഷിക്കുന്നു. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 148 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.

റദ്ദാക്കിയവയില്‍ 70 വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്നവയും  78 വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് വരേണ്ട വയുമായിരുന്നു.  കാഴ്ചപരിധി കുറഞ്ഞതോടെ റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിമാനത്താവളത്തില്‍ കാഴ്ചപരിധി കുറഞ്ഞതിനെത്തുടര്‍ന്ന് കാറ്റഗറിമൂന്ന്  സംവിധാനം ഉപയോഗിച്ചാണ് ലാന്‍ഡിംഗുകള്‍ നടത്തുന്നത്.

വളരെ കുറഞ്ഞ കാഴ്ചപരിധിയിലും വിമാനങ്ങള്‍ ഇറക്കാന്‍ ഈ സംവിധാനം സഹായിക്കുമെങ്കിലും സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ മുതല്‍ തന്നെ വിമാനങ്ങള്‍ വൈകുന്നത് തുടരുകയാണ്.

Dense fog in Delhi: 148 flights cancelled; train services also disrupted

Share Email
LATEST
More Articles
Top