ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: നിരവധി വിമാനങ്ങള്‍ റദ്ദാക്കി; 200 വിമാനങ്ങള്‍ വൈകുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: നിരവധി വിമാനങ്ങള്‍ റദ്ദാക്കി; 200 വിമാനങ്ങള്‍ വൈകുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശക്തമായ മൂടല്‍ മഞ്ഞ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇതുവരെ 10 വിമാനങ്ങള്‍ റദ്ദാക്കി. 200 റോളം വിമാനങ്ങള്‍ വൈകുന്നതായും റിപ്പോര്‍ട്ട്

ഇന്നലെകനത്ത മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 150 ഓളം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. . 370 ല്‍ അധികം വിമാന സര്‍വീസുകള്‍ വൈകി. മൂടല്‍മഞ്ഞുമൂലം കാഴ്ച പരിധി കുറഞ്ഞതാണ് സര്‍വീസുകളെ ബാധിച്ചത്. ഇന്നും അതേ സ്ഥിതിയാണ് തുടരുന്നത്. മൂടല്‍ മഞ്ഞും വായുമലിനീകരണവും രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക ഏറ്റവും കുറവ് 370 വും ഏറ്റവും ഉയര്‍ന്ന വായു ഗുണനിലവാര സൂചിക 418 ആയി രേഖപ്പെടുത്തി.

Dense fog in Delhi: Several flights cancelled; 200 flights delayed

Share Email
Top