വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാന യാത്രയ്ക്കായി എത്തുമ്പോള്‍ കാണിക്കേണ്ട തിരിച്ചറിയല്‍ രേഖയോ റിയല്‍ ഐഡിയോ കൈവശമില്ലെങ്കില്‍ ഇനി യാത്രക്കാരന് ആഭ്യന്തര വിമാന സര്‍വീസ് മുടങ്ങില്ല. തിരിച്ചറിയല്‍ രേഖകള്‍ക്ക് പകരം സംവിധാനമായി ടിഎസ്എ കണ്‍ഫേം ഐഡി എന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. 2026 ഫെബ്രുവരി ഒന്നുമുതലാണ് ഈ സംവിധാനം നിലവില്‍ വരിക. ഇതു ബംബന്ധിച്ച പ്രഖ്യാപനം യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു.
റിയല്‍ ഐഡി അടക്കമുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകളില്ലാതെ യുഎസ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ‘TSA Confirm.ID’ എന്ന സംവിധാനം വഴി ഐഡന്റിറ്റി തെളിയിക്കാന്‍ സാധിക്കും. ഇതിനായി 45 ഡോളര്‍ ഫീസ് നല്കണം,
നിലവില്‍ 94 ശതമാനം വിമാനയാത്രക്കാരും റിയല്‍ ഐഡിയോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകളോ ഉപയോഗിച്ചാണ് യാത്രയ്ക്ക എത്തുന്നത്. അത്തരത്തില്‍ . അംഗീകൃത രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ സംവിധാനം ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് 45 ഡോളര്‍ നല്‍കി 10 ദിവസത്തേക്ക് TSA Confirm.ID ഉപയോഗിക്കാം. സാധാരണ തിരിച്ചറിയല്‍ രേഖാ പരിശോധനയ്ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ എടുക്കുമ്പോള്‍, TSA Confirm.ID പരിശോധന 30 മിനിറ്റ് വരെ നീണ്ടുപോയേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ടിഎസ്എ അധികൃതര്‍ക്ക് ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ യാത്ര നിഷേധിക്കപ്പെടുമെന്നു അധികൃതര്‍ വ്യക്തമാക്കി.
Domestic flights in the US will no longer be blocked if you do not have identification documents, including Real ID: TSA Confirm ID system to be launched from February













