‘സ്വന്തം സഹോദരനെ വിവാഹം കഴിക്കുന്ന ഒരു സ്ത്രീയെ അമേരിക്കയ്ക്ക് വേണ്ട…’; സൊമാലിയയിലേക്ക് തിരിച്ചു പോയി സ്വന്തം രാജ്യം നന്നാക്കു: ഇല്‍ഹാന്‍ ഒമറിനെ അധിക്ഷേപിച്ച് ട്രംപ്

‘സ്വന്തം സഹോദരനെ വിവാഹം കഴിക്കുന്ന ഒരു സ്ത്രീയെ അമേരിക്കയ്ക്ക് വേണ്ട…’; സൊമാലിയയിലേക്ക് തിരിച്ചു പോയി സ്വന്തം രാജ്യം നന്നാക്കു: ഇല്‍ഹാന്‍ ഒമറിനെ അധിക്ഷേപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് എത്താനായി സ്വന്തം സഹോദരനെ വിവാഹം കഴിച്ച സ്ത്രീയാണ് ഡമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാര്‍ ഒമറെന്നും ഇത്തരത്തിലൊരാളെ അമേരിക്കയ്ക്ക് വേണ്ടെന്നും അവര്‍ തിരികെപ്പോയി സ്വന്തം രാജ്യം നന്നാക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പൊളിറ്റിക്കോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇല്‍ഹാന്‍ ഒമറിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്.

സ്വന്തം സഹോദരനെ വിവാഹം കഴിച്ച് കോണ്‍ഗ്രസായി മാറിയ അവര്‍ പരാതി പറയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത സ്ത്രീയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തനിക്ക് സൊമാലിയ സന്ദര്‍ശിക്കാന്‍ താത്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. അവള്‍ തിരികെ പോകട്ടെ, സ്വന്തം രാജ്യം നന്നാക്കട്ടെയെന്നു പറഞ്ഞ ട്രംപ് സൊമാലിയയെ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. മിനസോട്ടയിലെ സമീപകാല സംഭവങ്ങളെ ഭയാനകമെന്നും കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള മിനസോട്ടയില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സൊമാലികള്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി അവസാനിപ്പിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ‘സംഭാവന നല്‍കുന്ന ആളുകളെ ഞാന്‍ കാണണം. എന്നാല്‍ എനിക്ക് സൊമാലിയയെ കാണണമെന്നില്ല, ഇല്‍ഹാനെ സൊമാലിയയിലേക്ക് പോകാന്‍ അനുവദിക്കണമെന്നും എയര്‍ ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പ്രതികരിച്ചു. തന്റെ സഹോദരനെ വിവാഹം കഴിച്ചാണ് അമേരിക്കയിലേക്ക് അവര്‍ വന്നതെങ്കില്‍ അവളെ നമ്മുടെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.

‘Don’t want a woman who marries her brother…’: Trump slams Ilhan Omar, says she needs to ‘go back, fix her own coun-try’

Share Email
LATEST
More Articles
Top