ഇരട്ടപ്പദവി: ദേവസ്വം പ്രസിഡന്റ് കെ.ജയകുമാറിനെതിരേ ബി.അശോക് ഹര്‍ജി നല്കി

ഇരട്ടപ്പദവി: ദേവസ്വം പ്രസിഡന്റ് കെ.ജയകുമാറിനെതിരേ ബി.അശോക് ഹര്‍ജി നല്കി

തിരുവനന്തപുരം: രണ്ടു പദവികള്‍ ഒരേ സമയം വഹിക്കുന്നുവെന്നുകാട്ടി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെതിരേ ഹര്‍ജി. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി അശോകാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഐഎംജി ഡയറക്ടര്‍ ആയിരിക്കെ ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ആക്ഷേപം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോര്‍ഡ് പ്രസിഡന്റ് ആയതില്‍ ചട്ടലംഘനം ഇല്ലെന്നും കെ ജയകുമാര്‍ പറയുന്നു.

രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും ഐഎംജി ഡയറക്ടര്‍ പദവിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ ആളെ നിയമിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.

Double post: B. Ashok files petition against Devaswom President K. Jayakumar

Share Email
LATEST
Top