തിരുവനന്തപുരം: ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നും കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ വി.വി രാജേഷ്.
നഗര പരിധിക്ക് പുറത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സര്‍ക്കുലര്‍ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. 113 ഇലക്ട്രിക് ബസുകളാണ് സിറ്റി സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
Electric bus dispute; Corporation and KSRTC lock horns













