എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യമായി ചുരുങ്ങി: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യമായി ചുരുങ്ങി: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി, അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുംബൈ- ഡല്‍ഹി എയര്‍ ഇന്ത്യവിമാനത്തിന്റെ എന്‍ജിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യമായി ചുരുങ്ങിയതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിന്‍ ഓയില്‍ മര്‍ദം  കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി വമാനത്താവളത്തില്‍ തന്നെ തിരിച്ചി റക്കുകയായിരുന്നു.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിന്റെ വലതുവശത്തെ എഞ്ചിനില്‍ എഞ്ചിന്‍ ഓയില്‍ മര്‍ദ്ദത്തില്‍ ഗുരുതരമായ കുറവ് കണ്ടെത്തു കയായിരുന്നു.AI887 വിമാനം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.20 ന് പുറപ്പെട്ടപ്പോള്‍, വലതുവശത്തെ എഞ്ചിനില്‍ അസാധാരണമായ മര്‍ദ്ദക്കുറവ് കാണുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗിന് നിര്‍ദേശം നല്കിയത്. എഞ്ചിന്‍ ഓയില്‍ മര്‍ദ്ദം പൂജ്യത്തിലേക്ക് താഴുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ. വിമാന എന എന്‍ജിന്‍ സുഗമമമായി  ചലിക്കാനും എണ്ണ അത്യാവശ്യമാണ്. അപര്യാപ്തമായ എണ്ണ മര്‍ദ്ദം എന്‍ജിന്‍  വേഗത്തില്‍ ചൂടാകുന്നതിനും, അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍, എഞ്ചിന്‍ തകരാറിനോ തീപിടുത്തത്തിനോ വരെ കാരണമായേക്കാം.

Engine oil pressure drops to zero: Air India plane makes emergency landing, central government orders investigation

Share Email
LATEST
More Articles
Top