എപ്സ്റ്റീന്‍ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണവുമായി ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ ഇര രംഗത്ത്

എപ്സ്റ്റീന്‍ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണവുമായി ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ ഇര രംഗത്ത്

വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജഫ്രി എപ്സ്റ്റീന്‍ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയുമായി ഇര തന്നെരംഗത്തെത്തി.യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേയാണ് ഇര പരാതി നല്കിയത. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖകളില്‍ നിരവധി തവണ തന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയര്‍ത്തിയത്.സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ ഇര ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖകളില്‍ പേര് വന്നതോടെ തനിക്ക് നിരവധി ഫോണുകോളുകളാണ് വരുന്നതെന്ന് ഇവര്‍ പറയുന്നു. വകുപ്പുമായി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും പേര് രേഖകളില്‍നിന്നും ഒഴിവാക്കാന്‍ അവര്‍ തയാറായിട്ടില്ല. താന്‍ ഉള്‍പ്പെടുന്ന ഇരകളുടെ പേര് മറക്കുന്നതില്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വലിയ വീഴ്ച വരുത്തിയെന്നും അവര്‍ ആരോപിക്കുന്നു. യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തുന്നത്.

എന്നാല്‍, ഇതിലൊന്നും ഏജന്‍സിക്ക് വിശദീകരണമില്ല. 2009ലാണ് ഇവര്‍ എക്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. തുടര്‍ന്ന്അവര്‍ എഫ്.ബി.ഐക്ക് പരാതിയും നല്‍കി. കോടതി എപ്സ്സിനെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, 13 മാസം മാത്രമാണ് ഇയാള്‍ ജയിലില്‍ കിടന്നത്.

Epstein victim sues Justice Department over disclosure of victim’s name

Share Email
LATEST
More Articles
Top