പെൻസിൽവാനിയ: പെൻസിൽവേനിയ, ബ്രിസ്റ്റലിലെ സിൽവർ ലേക്ക് നഴ്‌സിംഗ് ഹോമിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:15-ഓടെ വലിയ സ്ഫോടനമുണ്ടാവുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. കെട്ടിടത്തിൻ്റെ ഒരുഭാഗം പൂർണമായും തകർന്നു.
സ്ഫോടനത്തിന് മണിക്കൂറുകൾക്ക് ശേഷം പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവിരങ്ങൾ അറിയിച്ചത്.
കെട്ടിടത്തിലെ ഗ്യാസ് ലീക്ക് ചെയ്യുന്നതായുള്ള സംശയത്തെത്തുടർന്ന് ഊർജ്ജ കമ്പനിയായ PECO-യിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം നടന്നത്
അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഒഴിപ്പിച്ചവരികയാണ്. നഴ്‌സിംഗ് ഹോമിലെ അന്തേവാസികളെ ബസ്സുകൾ വഴി ട്രൂമാൻ ഹൈസ്കൂളിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒരുഭാഗം പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
ഈ പ്രദേശം ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 20-25 മൈൽ വടക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് ലീക്ക് ആണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Explosion at a Pennsylvania nursing home kills at least 2, governor says











