ലോസ് ഏഞ്ചൽസ്: യുഎസിൽ ഭീക രാക്രമണം നടത്താൻ ലക്ഷ്യമിട്ട സംഘത്തി ലെ നാലു പേരെ പിടികൂടിയതായി എഫ് ബി ഐ ഏറെ തിരക്കേറിയ ക്രിസ്മസ് പുതുവ ത്സര ആഘോഷങ്ങളിൽ ആക്രമണം നട ത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യ മെന്ന് ഏജൻസി വ്യക്തമാക്കി.
ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട് അംഗ ങ്ങളായ ഓഡ്രി ഇല്ലീൻ കരോൾ (30), സക്കറി ആരോൺ പേജ് (32), ഡാന്റേ്റേ ഗാഫീൽഡ് (24), ടിന ലായ് (41) എന്നിവരെ യാണ് പിടികൂടിയത്.
ലോസ് ഏഞ്ചൽസിലേയും ഓറഞ്ച് കൗണ്ടി യിലേയും വിവിധ സ്ഥലങ്ങളിൽ ബോംബാ ക്രമണങ്ങൾ നടത്താനാണ് ഇവർ ലക്ഷ്യമി ട്ടിരുന്നത്. ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട് (ടിഐഎൽഎഫ്) എന്ന സംഘട നയുടെ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് എഫ് ബി ഐ അറിയിച്ചു.

ഇവരുടെ അറസ്റ്റ് വിവരം ലോസ് ഏഞ്ച ൽസി ലെ സെൻട്രൽ ഡിസ്ട്രിക്റ്റിൻ്റെ അസിസ്റ്റന്റ് അറ്റോർണി ബിൽ എസ്സേ ലിയും എഫ്ബിഐ ലോസ് ഏഞ്ചൽസ് ഫീൽഡ് ഓഫീസിന്റെ ചുമതലയുള്ള അസി സ്റ്റന്റ് ഡയറക്‌ടർ അകിൽ ഡേവിസും സംയുക്തമായി നടത്തിയ പത്രസമ്മേ ളനത്തിലാണ് വ്യക്തമാക്കിയത്.
ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നും അതിശ ക്തമായ ഭീകരാക്രമണ പദ്ധതിയാണ് ഇവർ ആസൂത്രണം ചെയ്തതെന്നും അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. ഐ സിഇ ഏജന്റുമാരെയും ലക്ഷ്യം വയ്ക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും ബോണ്ടികൂ ട്ടിച്ചേർത്തു
പുതുവത്സരാഘോഷത്തിന്റെ അർദ്ധരാ ത്രിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. ഉപകരണങ്ങൾ കൂട്ടിച്ചേർക്കു ന്നതിനിടെയാണ് പ്രതികളെ വെള്ളിയാഴ്ച എഫ്ബിഐ അറസ്റ്റ് ചെയ്തതെന്നും അധി കൃതർ വ്യക്തമാക്കി.
Federal Investigation Agency says it has foiled a plot to carry out a terrorist attack in the US: Four TILF members arrested













