ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29ന് തിരുവനന്തപുരത്ത്; 10 കോടി ചെലവ്

ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29ന് തിരുവനന്തപുരത്ത്; 10 കോടി ചെലവ്
Share Email

തിരുവനന്തപുരം: പ്രവാസി മലയാളികളെ ഒരുമിച്ചുകൂട്ടുന്ന ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29ന് ആരംഭിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ സമ്മേളനം ചേരും. ഏകദേശം പത്ത് കോടി രൂപയോളമാണ് പരിപാടിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന ലോക കേരള സഭയാണിത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടികൾ ചെലവഴിച്ച് ഈ മഹാസംഗമം സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പരിപാടി ധൂർത്താണെന്ന വിമർശനങ്ങൾക്കിടയിലും സർക്കാർ മുന്നോട്ടുപോകുകയാണ്. സംസ്ഥാന ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ നിയമസഭയിൽ സഭ ചേരുന്നതും ശ്രദ്ധേയമാണ്.

മുൻ പതിപ്പുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ വിവാദമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുമുള്ള വേദിയായി ലോക കേരള സഭയെ സർക്കാർ കാണുന്നു. എന്നാൽ ചെലവച്ചുരുക്കൽ ആവശ്യമുള്ള സമയത്ത് ഇത്തരം പരിപാടികൾ അനാവശ്യമാണെന്നാണ് പ്രതിപക്ഷ നിലപാട്.

Share Email
LATEST
More Articles
Top