കൊല്ലത്ത് കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ തീപിടുത്തം; 10 ബോട്ടുകള്‍ കത്തിനശിച്ചു

കൊല്ലത്ത് കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ തീപിടുത്തം; 10 ബോട്ടുകള്‍ കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകളില്‍ വന്‍ തീപിടുത്തം. നിരവധി ബോട്ടുകള്‍ കത്തിനശിച്ചു. കൊല്ലം കുരീപ്പുഴയില്‍ കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുക ള്‍ക്കാണ് തീപിടിച്ചത്.

ഒന്‍പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തി നശിച്ചു. കോടിക്കണക്കിന്  രൂപയുടെ നാശന ഷ്മാണ് ഉണ്ടായത്. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ആണ് കത്തിനശിച്ചത്.  നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് അണ ച്ചത്.

തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് അഗ്‌നിര ക്ഷാസേനാ പ്രവര്‍ത്തകര്‍ വിശദമാ ക്കുന്നത്. കുളച്ചല്‍, പൂവാര്‍ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് സമീപത്താണ് തീപിടിച്ചത്.

കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു.   സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Fire breaks out in boats tied up in Kollam backwater; several boats burnt down

Share Email
Top