അങ്കാറ: തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് ഉൾപ്പെടെയുളളവരാണ് കൊല്ലപ്പെട്ടത്. തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. എസൻബോഗ വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാത്രി 8:10ന് പറന്നുയർന്ന വിമാനം അരമണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നു വീണു.തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ അറിയിച്ചു.
അപകടത്തിൽ മരിച്ചവരിൽ കരസേനാ മേധാവി അൽ-ഫിത്തൂരി ഘാരിബിൽ, സൈനിക നിർമ്മാണ വിഭാഗം ഡയറക്ടർ മഹ്മൂദ് അൽ-ഖതാവി, അൽ-ഹദ്ദാദിൻ്റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസവി ദിയാബ്, സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരും ഉൾപ്പെടുന്നു.
വിമാനത്തിന് വൈദ്യുത തകരാർ സംഭവിച്ചതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമീക നിഗമനം.
Five people, including Libyan military chief, killed in plane crash in Turkey













