ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ ഓര്‍മ്മയായി: അന്ത്യം ഇന്നു രാവിലെ ധാക്കയിലെ സ്വകാര്യ ആശുപത്രിയില്‍

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ ഓര്‍മ്മയായി: അന്ത്യം ഇന്നു രാവിലെ ധാക്കയിലെ സ്വകാര്യ ആശുപത്രിയില്‍

ധാക്ക : ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദാ സിയ അന്തരിച്ചു. ഇന്നു രാവിലെ ആറിന് ധാക്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്നു.

ബംഗ്ലാദേശിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുകൂടിയായിരുന്നു ഖാലിദാസിയ .ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം, ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഖാലിദ സിയ.

1991ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതിക്ക് ഉടമയായി. രണ്ട് തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി പദവി അവര്‍ അലങ്കരിച്ചു.മുന്‍ പ്രസിഡന്റ് സിയൗര്‍ റഹ്മാനാണ ഭര്‍ത്താവ്

Former Bangladesh Prime Minister Begum Khaleda Zia passed away this morning at 6 am at a private hospital in Dhaka.

Share Email
LATEST
More Articles
Top