ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേയക്ക് കൂടി നീട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേയക്ക് കൂടി നീട്ടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേയക്ക്് കൂടി നീട്ടി.ദകട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദ്വാരപാലക കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കട്ടിളപ്പാളി കേസില്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും തുടര്‍ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

ഇന്നലെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. ദേവസ്വം ജീവനക്കാരില്‍ നിന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ നിന്നും സാക്ഷികളില്‍ നിന്നും ലഭിച്ച മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അവസാനിപ്പിക്കാനാണ് ചോദ്യം ചെയ്യല്‍. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ഭരണ സമിതിയിലെ അംഗങ്ങളുടെയും മൊഴിയെടുക്കും. ഇതിനിടെ കട്ടിളപ്പാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവര്‍ത്തിച്ച് ഹൈക്കോടതി.

ചെമ്പ് പൊതിഞ്ഞതാണെന്ന് എന്‍ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ സ്വണപ്പാളികളായിരുന്നോ അവയെന്നത് നിര്‍ണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി വിധി പറയാന്‍ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജിയും വിധി പറയാന്‍ മാറ്റി.

Former Devaswom President A. Padmakumar’s remand extended for 14 days in Sabarimala gold theft case

Share Email
Top