മുന്‍ കടുത്തുരുത്തി എംഎല്‍എ പി.എം മാത്യു അന്തരിച്ചു

മുന്‍ കടുത്തുരുത്തി എംഎല്‍എ പി.എം മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ കടുത്തുരുത്തി എംഎല്‍എയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ചെയര്‍മാന്‍, കെ എസ് എഫ് ഇ വൈസ് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, കെ. എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Former Kaduthuruthy MLA P.M. Mathew passes away

Share Email
LATEST
More Articles
Top